Monday, September 7, 2020

കൃഷിയെ ഒരു ഉപാസനയായി കണ്ട ടീച്ചർ

പത്തനംതിട്ട: നാരങ്ങാനം ഗവ.ഹൈസ്കൂളിലെ പ്രീയ ടീച്ചർ അധ്യാപനത്തിൽ മാത്രമല്ല ശ്രദ്ധേയ ആയത്.കാർഷിക രംഗത്തും തിളങ്ങുന്നു.2019-2020 മാതൃഭൂമി സീഡ് പുരസ്കാരം(ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ) ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ഇതുവരെ പ്രീയടീച്ചർക്ക് ലഭിച്ചു.സ്കൂൾ അങ്കണത്തിൻെറ ഒരു ഭാഗത്തായി വിപുലമായ ജൈവ കൃഷിയാണ് ടീച്ചർ നടത്തുന്നത്.ഇതിനു പുറമേ വീട്ടിലും വിപുലമായ കൃഷി ടീച്ചർ നടത്തുന്നു.അക്ഷരങ്ങളെയും കൃഷിയേയും ഒരു പോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിൽ ടീച്ചർ വളരെ ശ്രദ്ധാലുവാണ്.



 

No comments:

Post a Comment