കേരളം,തമിഴ് നാട് ,കർണ്ണാടക എന്നിവിടങ്ങളിലെ നിത്യഹരിത വനങ്ങളിൽ ധാരാളമായി കാണപ്പെടുന്നു.കസ്തൂരി മഞ്ഞൾ കൃഷ്ണതുളസി നീരിൽ അരച്ചിട്ടാൽ തേൾ വിഷം ശമിക്കും.കസ്തൂരി മഞ്ഞൾ,തിപ്പലി,ഇലവർഗതൊലി ഇവ 15 ഗ്രാം വീതം ഒന്നര ലിറ്റർ വെള്ളത്തിൽ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം തേൻ മേമ്പൊടി ചേർത്ത് വെറും വയറ്റിലും അത്താഴശേഷവും തുടർച്ചയായി ഏഴു ദിവസം കഴിച്ചാൽ തലനീരിറക്കം പൂർണമായി ശമിക്കും.
കസ്തൂരി മഞ്ഞൾ ഇല ഇടിച്ചു പിഴിഞ്ഞ നീര് കാൽ ലിറ്ററിൽ അയമോദകം പൊടിച്ചു ചേർത്ത് കഴിച്ചാൽ മഹോദര രോഗത്തിന് ആശ്വാസം ലഭിക്കും.
No comments:
Post a Comment