ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പുനൽകുന്നതും വ്യക്തിയുടെ ജീവനും,സ്വാതന്ത്രൃത്തിനും,സമത്വത്തിനും,അന്തസിനുമായുള്ള മാനുഷികമായ ഏതൊരവകാശത്തെയും മനുഷൃാവകാശം എന്നു വിളിക്കാം.ഇന്തൃയിൽ ഇത്തരം മനുഷ്യാവകാശങ്ങളുടെ പരിരക്ഷ മുൻനിർത്തി രൂപം നൽകിയിട്ടുള്ള സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ.1993 സെപ്റ്റംബർ 28-ൽ ഇന്തൃൻ പാർലമെൻ്റ് പാസാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് 1993 ഒക്ടോബർ 12 -ന് രൂപം നൽകിയ ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ചുമതല.ദേശീയ മനുഷ്യാവകാശ കമ്മീഷൻ കൂടാതെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കൂടിയുണ്ട്.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ
https://nhrc.nic.in/about_us/composition_prev
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
https://nhrc.nic.in/statecommission/kerala-state-human-rights-commission