Thursday, September 3, 2020

തളിര് സ്കോളർഷിപ്പ്

  ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് വിതരണം ചെയ്യുന്ന സ്കോളർഷിപ്പാണ് തളിര് സ്കോളർഷിപ്പ്.500 രൂപയുടെ ഗിഫ്റ്റ് കൂപ്പൺ ആണ് ലഭിക്കുക.

Plz visit my friend 's blog also

 kadavildixon.blogspot.com

👍Plz visit and follow

നീർമരുത്

നാട്ടറിവ്

                                                                                            സമ്പാദനം :ഭാസ്കരൻ വി.ജി,ഇടത്തിട്ട


ശരീര വേദനയ്ക്ക്  നീർമരുതിൻെറ പട്ട (തൊലി) ,ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് ചെറുചൂടോടെ കുളിക്കുന്നത് നല്ലതാണ്.ആറ്റുതീരങ്ങളിൽ സാധാരണ ഈ വൃക്ഷം കാണുന്നതിനാൽ ഇതിനെ ആറ്റുമരുതെന്നും പറയും.Terminalia arjuna എന്നാണ് ഇതിൻെറ ശാസ്ത്രീയ നാമം.ഇംഗ്ലീഷിൽ ' അർജുൻ ട്രീ ' എന്നും പറയും.


സ്വരൂപങ്ങൾ

പെരുമാൾ വാഴ്ചക്കാലത്തിൻെറ അവസാനത്തോടെ പെരുമാൾ വാഴ്ചക്കാലത്തെ അധികാര സ്ഥാപനങ്ങളിലുണ്ടായിരുന്ന സ്വരൂപങ്ങൾ അവരവരുടെ നാടുകളിൽ സ്വതന്ത്ര ഭരണം ആരംഭിച്ചു. 


👍നെടിയിരുപ്പ് സ്വരൂപം -- കോഴിക്കോട്

👍പെരുമ്പടപ്പ് സ്വരൂപം -- കൊച്ചി

👍ഓടനാട് സ്വരൂപം -- കായംകുളം

👍എളയിടത്ത് സ്വരൂപം-- കൊട്ടാരക്കര

👍പടിഞ്ഞാറ്റേടത്ത് സ്വരൂപം -- കൊടുങ്ങല്ലൂർ

👍കോലം സ്വരൂപം --ചിറയ്ക്കൽ    

👍തൃപ്പാപ്പൂര് സ്വരൂപം--വേണാട് / തിരുവിതാംകൂർ       

Wednesday, September 2, 2020

വില്യം ഷേക്സ്പിയർ (1564-1616)

 നവോത്ഥാന കാലത്ത് ഇംഗ്ലണ്ടിൽ ജനിച്ച വിഖ്യാത കവിയും നാടകകൃത്തുമാണ് ഷേക്സ്പിയർ.ഷേക്സ്പിയറിൻെറ പ്രധാന കൃതികൾ ദ ടൂ ജൻറിൽമാൻ  ഓഫ് വെറോണ,റോമിയോ ആൻറ് ജൂലിയറ്റ്,ജൂലിയസ് സീസർ,ആൻ്റണി ആൻ്റ് ക്ലിയോപാട്ര,കിംങ് ലിയർ, ദി ടെമ്പസ്റ്റ്,മാക്ബത്ത്,ഒഥല്ലോ,ഹാംലറ്റ്,ദി മർച്ചൻ്റ്   ഓഫ് വെനീസ്.അദ്ദേഹം ജനിച്ചതും മരിച്ചതും ഏപ്രിൽ 23 -ന് ആണ്.

                                 Photo credit; Arunima N S,Madathumpadi

നാഷണൽ മീൻസ് കം സ്കോളർഷിപ്പ്

 നാഷണൽ മീൻസ് കം സ്കോളർഷിപ്പ്(NMMS) വിതരണം ചെയ്യുന്നത് പൊതുവിദ്യാഭ്യാസ വകുപ്പാണ്.ഏഴാം ക്ലാസിൽ ഭാഷേതര വിഷയങ്ങൾക്ക് C+ ൽ കുറയാത്ത സ്കോർ കിട്ടിയിരിക്കണം.ഗവൺമെൻെറ് , എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് അവസരം.എൻ.സി.ആർ.ടി നടത്തുന്ന പ്രതിഭ നിർണ്ണയ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.കുടുംബവരുമാനം 150000 രൂപയിൽ താഴെ ആയിരിക്കണം.സ്കോളർഷിപ്പ് തുക 46000 രൂപ. 

INTENSE PSC ACADEMY