Sunday, September 6, 2020

ക്രിസ്മസ് ദ്വീപിനെക്കുറിച്ച്


 ഇന്ത്യൻ മഹാസമുദ്രത്തിൽ ജാവയുടെ തെക്ക് ഭാഗത്തായി കിടക്കുന്ന  ഓസ്ട്രേലിയൻ ദ്വീപാണ് ക്രിസ്മസ്  ഐലൻഡ്.ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമാണ് ഈ ദ്വീപ്.പവിഴപ്പുറ്റുകളും,ഗുഹകളും നിറഞ്ഞ ഈ ദ്വീപ് സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്നതാണ്.1643 -ലെ ഒരു ക്രിസ്മസ് ദിനത്തിൽ ഇംഗ്ലണ്ടുകാരനായ ഒരു കപ്പിത്താനാണ് ഈ ദ്വീപിന് ക്രിസ്മസ് ദ്വീപ് (christmas island) എന്ന പേരിട്ടത്.

ജനുവരി ആറിലെ ക്രിസ്മസ് ദിനത്തിൽ

 തലക്കെട്ട് വായിച്ചാരും ഞെട്ടെണ്ടാ.പുരതനകാലത്ത് ഈജിപ്റ്റിലെ അലക്സാണ്ട്രിയ പോലുള്ള സ്ഥലങ്ങളിൽ ഡിസംബർ 25  ന് അല്ല ക്രിസ്മസ് ആഘോഷിച്ചിരുന്നത് ജനുവരി ആറിനാണ്.എന്നു മുതലാണ് ക്രിസ്മസ് ആഘോഷം തുടങ്ങിയതെന്ന് വൃക്തമായ തെളിവില്ല.എ.ഡി 336 മുതൽ റോമൻ സഭ ക്രിസ്മസ് ആഘോഷിച്ചിരുന്നു.സൂര്യൻെറ ദക്ഷിണായനത്തിൻെറ അവസാനദിനവുമായി ബന്ധപ്പെടുത്തി പ്രാചീന റോമാക്കാർ ഡിസംബർ 25 ന് സൂര്യോത്സവമായി ആഘോഷിച്ചിരുന്നു.

Saturday, September 5, 2020

ലോക്ക്ഡൌൺ സമയം ഫലപ്രദമായി ഉപയോഗിച്ചൊരു വിദ്യാർത്ഥിനി


 പത്തനംതിട്ട നാരാങ്ങാനം ഗവ.ഹൈസ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനി അരുണിമ.എൻ.എസ് ലോക്ക് ഡൌൺ സമയം ഫലപ്രദമായി വിനിയോഗിച്ചു.ലോക്ക് ഡൌൺ സമയത്ത് പഠനത്തോടൊപ്പം,കൌതുക കരമായ ക്രാഫ്റ്റ് വർക്കുകളും ചെയ്തു.അവയിൽ ചിലത്:




നാച്ചുറൽ ഹെയർ ഡൈ മാത്രം ഉപോഗിക്കുക.കൂടുതലറിയാൻ ക്ലിക്ക് ചെയ്യുക

 ഇപ്പോൾ വിപണിയിൽ ലഭ്യമായിട്ടുള്ള ഹെയർ ഡൈയിൽ പലതും രാസവസ്തുക്കൾ ചേർന്നതാണ് . ക്രിതൃമ ഹെയർ ഡൈയുടെ ഉപയോഗം കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ ക്ഷണിച്ചു വരുത്തും. എന്നാൽ ഏറ്റുമാനൂർ അഷ്ടവൈദ്യ ഫാർമസി പുറത്തിറക്കിയ ഹെന്ന പൌഡർ പ്രകൃതിദത്തവും രാസവസ്തുക്കൾ ചേരാത്തതുമാണ്.നല്ല മൈലാഞ്ചി ഉത്പന്നം.


30 രൂപ നിരക്കിൽ 35 ഗ്രാമിൻെറ പായ്ക്കറ്റ് വിപണിയിൽ ലഭ്യമാണ്.അവരുടെ വിലാസവും ഫോൺ നമ്പരും ചുവടെ കൊടുക്കുന്നു.

ASHTAVAIDYA HERBAL PHARMA,

ETTUMANOOR,KERALA

PIN:686 631.

CUSTOMER CARE:0481 2532360

www.ashtavaidya.com

Happy Teachers' Day

ഹൃദയം നിരഞ്ഞ അദ്ധ്യാപക ദിന ആശംസകൾ
ഹൃദയം നിറഞ്ഞ അദ്ധ്യാപകദിന ആശംസകൾ



 

ആനച്ചുവടിയുടെ ഔഷധമൂല്യം


                                                                                                   സമ്പാദനം : ഭാസ്കരൻ .വി .ജി,ഇടത്തിട്ട


നാട്ടറിവ്

ആനച്ചുവടി

നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് ആനച്ചുവടി.എലിഫൻേറാപസ് സ്കാബർ എന്നാണ് ശാസ്ത്രനാമം.സമൂലം ഔഷധയോഗ്യമാണ് ആനച്ചുവടി.കാൽസ്യം,ഇരുമ്പ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.കുടൽ രോഗങ്ങൾക്ക് ഫലപ്രദമാണ്.

അദ്ധ്യാപകദിനത്തിൽ അരുണിമ എൻ.എസ് എഴുതുന്നു.

അരുണിമ .എൻ.എസ്,

ജി.എച്ച്.എസ്,നാരങ്ങാനം.

                        ദ്ധ്യാപകൻ :  ഇരുട്ടിനെ ഇല്ലാതാക്കുന്നവൻ    

സെപ്റ്റംബർ 5 ,അദ്ധ്യാപകദിനം.മുൻ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണൻെറ ജന്മദിനമാണ് രാജ്യത്ത് അദ്ധ്യാപകദിനമായി ആചരിക്കുന്നത്.ദാർശനിക ചിന്തകനും, തത്ത്വചിന്തകനുമെല്ലാമായ ഡോ.എസ്.രാധാകൃഷ്ണൻ പ്രഗത്ഭനായ അദ്ധ്യാപകൻ കൂടിയായിരുന്നു.വിദ്യാഭ്യാസത്തെക്കുറിച്ച്  ഉൾക്കാഴ്ച ഉണ്ടായിരുന്ന അദ്ദേഹം അദ്ധ്യാപക വൃത്തിക്ക് മഹത്വവും ആത്മാവിഷ്കാരവും നൽകി.

നവസമൂഹ നിർമ്മിതിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ  ഉയർന്നു കേൾക്കുന്ന പദം അദ്ധ്യാപകൻ എന്നാണ്.ഒരു വ്യക്തിയെ അവൻെറ പൂർണ്ണതയിൽ എത്തിക്കുന്നത്,അവൻ ആരാണെന്ന് മനസ്സിലാക്കികൊടുക്കുന്നത് അദ്ധ്യാപകനാണ്.ഗുരു എന്ന വാക്കിൻെറ അർത്ഥം ഇരുട്ടിനെ ഇല്ലാതാക്കുന്നവൻ എന്നാണ്.അജ്ഞാനമാകുന്ന ഇരുട്ടിനെ  ഇല്ലാതാക്കുന്നത് ഗുരുവാണ്.അദ്ധ്യാപകൻ ദൈവതുല്യനാണ്.അദ്ധ്യാപകരെ ബഹുമാനിക്കണം.അദ്ധ്യാപകദിനത്തിൽ മാത്രമല്ല എല്ലായിപ്പോഴും നമ്മൾ അവരെ സ്മരിക്കണം.നമ്മുടെ കണ്ണുതുറപ്പിക്കുന്നത് അവരാണ്.ലോകത്തിലെ ഏറ്റവും മഹത്വമേറിയ ജോലി അദ്ധ്യാപനമായിട്ടാണ് എനിക്ക് തോന്നുന്നത്.കാരണം,മറ്റു ജോലികൽ നമ്മൾ  എന്താണെങ്കിലും നമ്മെ നമ്മുടെ ലക്ഷ്യത്തിലെത്താൻ ഒരു അദ്ധ്യാപകൻ അനിവാര്യമാണ്.