Saturday, October 3, 2020

സാധാരണക്കാരനിൽ നിന്നും ഹെർബോളജിസ്റ്റിലേക്ക്

 പത്തനംതിട്ട:ജെ.സി ബോസ് പ്രശസ്തനായത് സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് തെളിയിച്ചാണെങ്കിൽ കൊടുമൺ ഇടത്തിട്ടയിലെ വി.ജി.ഭാസ്കരൻ ശ്രദ്ധേയനാകുന്നത് ഔഷധ സസ്യങ്ങളെ കണ്ടെത്തുന്നതിലൂടെയാണ്. ഇദ്ദേഹമാണ് കാട്ടുവള്ളിയായി കരുതിപോന്നിരുന്ന വള്ളികറ്റടിയുടെ ഔഷധഗുണം തിരിച്ചറിഞ്ഞത്.ഇത് അപൂർവ്വ ഔഷധ സസ്യം കൂടിയാണ്. ഇത് ആയുർവ്വേദ ചികിത്സരംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കും.ഈ സസ്യത്തിൻ്റെ വേരിനാണ് ഔഷധഗുണം. വീഴ്ചയിലും മറ്റും ഗുരുതര ക്ഷതമേറ്റവർ ഈ പച്ചമരുന്ന് ഉപയോഗിക്കുന്നത് അത്ഭുത മാറ്റം ഉണ്ടാക്കും.നിരവധിപേർ ഈ പച്ചമരുന്ന് ഉപയോഗിച്ച് രോഗ സൌഖ്യം നേടിയിട്ടുണ്ട്.ഇദ്ദേഹം കണ്ടെത്തിയ മറ്റൊരു പച്ചമരുന്നാണ് നീർവെണ്ണിൽ.ഇത് മഞ്ഞപിത്തത്തിന് പ്രതിവിധിയായി ഉപയോഗിക്കുന്നു.

അപൂർവ്വ ഔഷധ സസ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.ഒട്ടേറെ പച്ചമരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് അഗാധമായ അറിവ് ഇദ്ദേഹത്തിനുണ്ട്.ഇദ്ദേഹത്തിൻ്റെ കണ്ടെത്തലുകൾ സർക്കാരിൻ്റെ ശ്രദ്ധയിൽ പതിഞ്ഞിട്ടുണ്ട്.ഇദ്ദേഹത്തിൻ്റെ മൊബൈൽ നമ്പർ : 94 96 71 67 93.



ഐക്യരാഷ്ട്ര സഭയിലെ ഭാഷകൾ

 യു.എന്നിൽ ആറ് ഔദ്യോഗിക ഭാഷകളാണ് ഉള്ളത്

👉French , Russian , English , Spanish ,chinese ,Arabic

യു.എന്നിലെ ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭാഷ

👉ഇംഗ്ലീഷ് ,ഫ്രഞ്ച്

അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ഔദ്യോഗിക ഭാഷകൾ

👉ഇംഗ്ലീഷ് ,ഫ്രഞ്ച്

യു.എന്നിൻ്റെ ഭാഷകളിൽ ഏറ്റവും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ

👉 അറബിക് (1973)

Friday, October 2, 2020

ധവള വിപ്ലവം

  പാൽ ഉല്പാദനരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ധവള വിപ്ലവത്തിലൂടെ കഴിഞ്ഞു

👉ധവള വിപ്ലവത്തിൻ്റെ പിതാവ് ? വർഗീസ് കുര്യൻ

👉ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത് ?വർഗീസ് കുര്യൻ

👉ഇന്ത്യയിൽ ധവള വിപ്ലവം ആരംഭിച്ച സംസ്ഥാനം ?ഗുജറാത്ത്

👉AMUL (Anand Milk Union Limited ) സ്ഥിതി ചെയ്യുന്നത് ?ആനന്ദ്(1946)

Thursday, October 1, 2020

നാടൻ നെല്ലിനങ്ങൾ

🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

*ചിറ്റേനി,*മോടൻ,*പാൽക്കണ്ണി,*വെളിയൻ,*നരോൻ,*തൊണ്ണറാൻ,*തൌവ്വൻ,*മുണ്ടകൻ,*ചൌവ്വരിയൻ ,*ഓലനാരൻ,*ഇട്ടിക്കണ്ടപ്പൻ,*മലയുടുമ്പൻ ,*ചിത്തിരത്തണ്ടൻ ,*തൊണ്ടൻ,*തവളക്കണ്ണൻ,*കയമ,*വെള്ളരി,*കവുങ്ങൻ പുത്തോല.

 

Wednesday, September 30, 2020

Admission Started


 

സി.എ.ജി യെക്കുറിച്ച്

👉കംപ്ട്രോളർ ആൻ്റ് ഓഡിറ്റർ ജനറൽ ( സി.എ.ജി )   പൊതുഖജനാവിൻ്റെ കാവൽക്കാരൻ എന്നാണ് അറിയപ്പെടുന്നത്.ആർട്ടിക്കിൾ 148 ആണ്  സി.എ.ജി യെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്.സി.എ.ജി യെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.സി.എ.ജി യെ തൽസ്ഥാനത്ത് നിന്നും നീക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്.സി.എ.ജി യുടെ കാലവധി  6 വർഷം അഥവാ 65 വയസ്സാണ്.പബ്ലിക് അക്കൌണ്ട് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും എന്നറിയപ്പെടുന്നത് സി.എ.ജി യാണ്.സി.എ.ജി രാജി കത്ത് നൽകുന്നത് രാഷ്ട്രപതിക്കാണ്.വി.നരഹരി റാവുവാണ് ഇന്ത്യയുടെ പ്രഥമ സി.എ.ജി.പബ്ലിക് അക്കൌണ്ട് കമ്മിറ്റിയുടെ കണ്ണും കാതുമാണ് സി.എ.ജി.👈 

Tuesday, September 29, 2020

ഇന്ന് ലോക ഹൃദയദിനം

 ഇന്ന് സെപ്റ്റംബർ 29 ലോക ഹൃദയദിനമായി ആചരിക്കുന്നു.ലോകത്ത് ഹൃദ്രോഗം അനുദിനം വർദ്ധിക്കുന്നതായാണ് കാണുന്നത്.മരണകാരണമാകുന്ന പ്രധാന ഹൃദ്രോഹം ഹാർട്ട് അറ്റാക്കാണ്.ഹൃദയ പേശികളിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ കൊഴുപ്പടിയുകയോ രക്തം കട്ടപിടിച്ച് തടസ്സമുണ്ടാകുകയോ ചെയ്യുമ്പോൾ വേണ്ടത്ര  രക്തവും പ്രാണവായുവും ലഭിക്കാതെ ഹൃദയപേശികളുടെ പ്രവർത്തനം മന്ദീഭവിക്കുന്നു.ഒരു പക്ഷേ, ഹൃദയ പേശികൾ പ്രവർത്തിക്കാതെ ആകും. ഈ അവസ്ഥയാണ് ഹൃദയാഘാതം.കാർഡിയോമയോപ്പതി,മയേകാർഡൈറ്റിസ്,ഹൃദയ വാൽവുകൾക്കുണ്ടാകുന്ന തകരാറുകൾ തുടങ്ങിയ രോഗങ്ങളും ഹൃദയത്തെ ബാധിക്കാറുണ്ട്.

ഹൃദയാഘാതം വന്നവർക്ക് ചികത്സ എത്രയും വേഗം ലഭിച്ചാൽ ഹൃദയസ്തഭനം വരാതെ  രക്ഷപെടാനാകും.എണ്ണയിൽ വറുത്ത ഭക്ഷണങ്ങളും,മാംസ ഭക്ഷണങ്ങളും ഹൃദയാരോഗ്യത്തിന് നല്ലതല്ല.മദ്യപാനം,പുകവലി എന്നീ ദുശീലങ്ങളും നന്നല്ല.ശരിയായ ഭക്ഷണ ശീലങ്ങളും ,വ്യായാമവും ഹൃദ്രോഗം വരാതെയിരിക്കാൻ സഹായിക്കും.സർക്കാരുകളും ,ലോകാരോഗ്യ സംഘടനയും ഒട്ടേറെ പദ്ധതികൾ ഹൃദയാരോഗ്യത്തിന് സഹായകരമായി നടപ്പാക്കി വരുന്നു.💓💓💓💓💓