Sunday, October 11, 2020

SWAMI ANANDA THEERTHAN (1905-19870

 Ananda Theerthan was born on 2 January 1905 in Thalassery.His real name was Ananda Shenoy .He was given the name Ananda Theerthan by Sree Narayana Guru at Sivagiri in 1928.He established Sree Narayana School in Payyannur in 1931.He promoted intercaste marriage through the Jthinashini Sabha founded in 1933.He Passed away in 1987.

Saturday, October 10, 2020

എന്താണ് ധാർമികത ?

 *നന്മ തിന്മകൾ തിരിച്ചറിഞ്ഞ് നന്മയെ സ്വീകരിക്കുകയും കടമകൾ ഉത്തരവാദിത്വത്തോടെ നിർവഹിക്കുകയുമാണ് ധാർമികത എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.ധാർമികത പൌരബോധത്തെ സഹായിക്കുന്നു.അധാർമികത പൌരബോധത്തെ ഇല്ലാതാക്കുന്നു. ജീവിത്തിൽ എല്ലാ മേഖലയിലും ധാർമികത വളർത്തിയാലേ പൌരബോധം വളരുകയൊള്ളൂ.

ധാർമികത ഗാന്ധിജിയുടെ കാഴ്ചപ്പാടിൽ

*ആദർശമില്ലാത്ത രാഷ്ട്രീയം

*അധ്വാനമില്ലാത്ത സമ്പത്ത്

*മനുഷ്യത്വമില്ലാത്ത ശാസ്ത്രം

*ധാർമികത ഇല്ലാത്ത വാണിജ്യം

*സ്വഭാവ മഹിമയില്ലാത്ത വിദ്യാഭ്യാസം

*ത്യാഗമില്ലാത്ത ആരാധന

*മനസ്സാക്ഷിയില്ലാത്ത സന്തോഷം

ഇവ അത്യന്തം അപകടകരമാണ്.

Friday, October 9, 2020

രാം വിലാസ് പാസ്വാൻ അന്തരിച്ചു

 കേന്ദ്ര ഭക്ഷൃ മന്ത്രിയും ലോക ജനശക്തി പാർട്ടി (എൽ.ജെ.പി) നേതാവുമായ രാം വിലാസ് പാസ്വാൻ അന്തരിച്ചു.അദ്ദേഹത്തിന് 74 വയസ്സായിരുന്നു.അഞ്ചു പതിറ്റാണ്ടുകളായി  ബീഹാർ രാഷ്ട്രിയത്തിലും ദേശീയ രാഷ്ട്രീയത്തിലുമായി സജീവമായിരുന്നു.1989 വി.പി.സിങ്ങ് മന്ത്രി സഭ മുതൽ മിക്ക മന്ത്രി സഭകളിലും സ്ഥാനം നേടിയെടുത്തു.ബിരുദാനന്തര ബിരുദവും , നിയമ ബിരുദവും പൂർത്തിയാക്കിയ അദ്ദേഹം ബീഹാർ സിവിൽ സർവ്വീസ് പരീക്ഷ പാസായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി നിയമനം നേടി.എന്നാൽ പാർശ്വവത്കരിക്കപ്പെട്ടവർക്കായി രാഷ്ട്രിയത്തിൽ ഇറങ്ങി.

സംയുക്ത സോഷൃലിസ്റ്റ് പാർട്ടിയിലൂടെ 1969-ൽ ബീഹാർ നിയമ സഭയിൽ എത്തി.ജയപ്രകാശ് നാരായണനിൽ ആകൃഷ്ടനായി 1974-ൽ ലോക് ദളിലേക്ക് മാറി.പിന്നീട് ജനതാ പാർട്ടിയിലെത്തി.1977-ൽ അഞ്ചു ലക്ഷം വോട്ടു നേടി ഹാജിപുര മണ്ഡലത്തിൽ നിന്ന് ലോക് സഭയിലെത്തി.2000 -ൽ എൽ.ജെ.പിക്കു രൂപം നൽകി.

Thursday, October 8, 2020

OSCAR WILDE

Oscar Wilde was born on 16 th October ,1854 in Dublin , Ireland. He is a famous writer ,poet and playwright. He had his education in Trinity  College ,Dublin and Magdalen college , Oxford.His notable works include The Importance of Being Earnest ,The Picture of Dorian Gray, The Ballad of Reading Goal ,etc.He  was passed away on 30th November ,1900 in Paris, France. 

Wednesday, October 7, 2020

കേരള സിംഹം

ഇന്ത്യൻ സ്വാതന്ത്രൃ സമര ചരിത്രത്തിലെ വിസ്മരിക്കാൻ കഴിയാത്ത ഒരു നാമമാണ്  കേരള സിംഹം എന്ന് അറിയപ്പെട്ട പഴശ്ശിരാജയുടേത്.ബ്രിട്ടീഷ് രേഖകളിൽ' പൈച്ചിരാജ' യെന്നും' കൊട്ട്യോട്ട് രാജ' എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്.പഴശ്ശി രാജാവിൻ്റെ ജീവിതം ഇതിവൃത്തമാക്കി സർദ്ദാർ കെ.എം. പണിക്കർ 'കേരള സിംഹം' എന്ന പേരിൽ ഒരു ചരിത്ര നോവൽ എഴുതിയിട്ടുണ്ട്.ബ്രിട്ടീഷുകാർക്ക് പിടികൊടുക്കാതെ തൻ്റെ വജ്ര മോതിരം വിഴുങ്ങി പഴശ്ശി രാജാവ് ആത്മഹത്യ ചെയ്തതായാണ് നോവലിലെ ഇതിവൃത്തം.

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മലബാറിൽ നടന്ന ശക്തമായ ചെറുത്തു നിൽപ്പിന് നേതൃത്വം നൽകിയത് കോട്ടയം രാജകുടുംബത്തിലെ പഴശ്ശിരാജയാണ്.വയനാടിനു മേൽ ബ്രിട്ടീഷുകാർ അവകാശ വാദം ഉന്നയിച്ചപ്പോൾ ജനങ്ങളെ സംഘടിപ്പിച്ച്  അതിനെതിരെ പോരാടി.ചെമ്പൻപോക്കർ , കൈതേരി അമ്പുനായർ ,എടച്ചേന കുങ്കൻ നായർ ,വയനാട്ടിലെ കുറിച്യ നേതാവായ തലക്കൽ ചന്തു എന്നിവരുടെ സഹായത്താൽ പഴശ്ശി ശക്തമായ ഒളിപ്പോർ നടത്തി.പോരാട്ടത്തിനിടയിൽ 1805 നവംബർ 30 ന് പഴശ്ശിരാജ വധിക്കപ്പെട്ടു.

Tuesday, October 6, 2020

രാഷ്ട്രത്തിൻ്റെ ചുമതലകൾ

 നിർബന്ധിത ചുമതലകൾ 

👉അതിർത്തി സംരക്ഷണം

👉ആഭ്യത്തര സമാധാനം

👉അവകാശ സംരക്ഷണം

👉നീതി നടപ്പാക്കൽ

വിവേചനപരമായ ചുമതല

👉ആരോഗ്യ സംരക്ഷണം നൽകുക

👉വിദ്യാഭ്യാസ സംരക്ഷണം നൽകുക

👉ക്ഷേമ പദ്ധതികൾ നടപ്പാക്കുക

👉ഗതാഗത സൌകര്യം ഒരുക്കുക

Monday, October 5, 2020

ബുധൻ

 👉ഏറ്റവും ചെറിയ ഗ്രഹം?

ബുധൻ

👉ഫോസിൽ ഗ്രഹം എന്നറിയപ്പെടുന്നത്?

ബുധൻ

👉ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം?

ബുധൻ

👉സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹം?

ബുധൻ

👉ഏറ്റവും വേഗത്തിൽ പരിക്രമണം പൂർത്തിയാക്കുന്ന ഗ്രഹം?

ബുധൻ