Friday, November 13, 2020

ഇന്ന് ധന്വന്തരി ജയന്തി

ഭാസ്കരൻ.വി.ജി,ഇടത്തിട്ട.


      





2016 മുതൽ എല്ലാവർഷവും ധന്വന്തരി ജയന്തി ആയുർവേദ ദിനമായി ആചരിച്ചു വരുന്നു.ഈ വർഷം നവംബർ 13-നാണ് ആയുർവേദ ദിനം.ആരോഗ്യരംഗത്ത് ആയുർവേദത്തിൻ്റെ പ്രാധാന്യം കൂടി വർദ്ധിച്ചു വരുന്നു.ആയുർവേദ ദിനം എന്നത് ആചരണത്തിനപ്പുറം ആയുർവേദ രംഗത്തോടും സമൂഹത്തോടുമുള്ള പുനർ സമർപ്പണത്തിനുള്ള അവസരമായാണ് കണക്കാക്കുന്നത്.

ഈ വർഷത്തെ ആയുർവേദ ദിനത്തിൽ കോവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള ആയുർവേദത്തിൻ്റെ ഫലപ്രദമായ പങ്ക് പ്രധാനമായും ചർച്ച ചെയ്യും.ഗുജറാത്തിലെയും രാജസ്ഥാനത്തിലെയും ആയുർവേദ പഠന കേന്ദ്രങ്ങൾ ഇന്ന് രാജ്യത്തിനു പ്രധാനമന്ത്രി സമർപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ആയുർവേദ ദിനത്തിനുണ്ട്.പരമ്പരാഗത ചികത്സാരീതിയും-ഗവേഷണവും പ്രോത്സാഹിപ്പിക്കാൻ സർക്കാർ സ്വീകരിക്കുന്ന നിലപാട് അഭിനന്ദനാർഹമാണ്.

ആയുഷ് വിദ്യാഭ്യാസ രംഗം ആധുനികവത്കരിക്കുക എന്ന ലക്ഷ്യം സർക്കാർ നടത്തുന്നു.ഇൻസ്റ്റിറ്റൃൂട്ട് ഓഫ് ടീച്ചിംഗ് ആൻ്റ്  റിസർച്ച്  ഇൻ ആയുർവേദ നാടിനു സമർപ്പിക്കുക വഴി ജാംനഗർ വിദ്യാഭ്യാസ രംഗത്തെ പ്രധാനപ്പെട്ട കേന്ദ്രമായി മാറും. 

Thursday, November 12, 2020

Pravasi Cards : Application Invited

 Norka Roots has invited applications for issuing Pravasi Cards for expatriates with more than six months work or stay visa.The Students aged above 18 years of age can apply for a student identity card.The cards issued at the cost of Rs.315 has a validity of 3 years.The applications can be made online at www.norkaroots.org.For details ,contact toll-free numbers 1800 4253939(India) 009188020 12345(missed call service for calls from abroad), email : idhelpdesk@norkaroots.net

Tuesday, November 10, 2020

ദേശീയ മനുഷ്യാവകാശ കമ്മീഷൻ

 ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പുനൽകുന്നതും വ്യക്തിയുടെ ജീവനും,സ്വാതന്ത്രൃത്തിനും,സമത്വത്തിനും,അന്തസിനുമായുള്ള മാനുഷികമായ ഏതൊരവകാശത്തെയും മനുഷൃാവകാശം എന്നു വിളിക്കാം.ഇന്തൃയിൽ ഇത്തരം മനുഷ്യാവകാശങ്ങളുടെ പരിരക്ഷ മുൻനിർത്തി രൂപം നൽകിയിട്ടുള്ള സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ.1993 സെപ്റ്റംബർ 28-ൽ ഇന്തൃൻ പാർലമെൻ്റ് പാസാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് 1993 ഒക്ടോബർ 12 -ന് രൂപം നൽകിയ ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ചുമതല.ദേശീയ മനുഷ്യാവകാശ കമ്മീഷൻ കൂടാതെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കൂടിയുണ്ട്.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ

https://nhrc.nic.in/about_us/composition_prev

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

https://nhrc.nic.in/statecommission/kerala-state-human-rights-commission

Friday, November 6, 2020

തടയൽ നിയമം

 രത്തിൽ നിന്ന് ബലാൽക്കാരമായി വസ്ത്രങ്ങൾ മാറ്റുകയോ അല്ലെങ്കിൽ മുഖത്തോ ശരീരത്തിലോ ചായം തേച്ചോ നടത്തുന്നതോ,അല്ലെങ്കിൽ മനുഷൃൻ്റെ അന്തസ്സി

Thursday, November 5, 2020

ബാലസാഹിതൃ ഇൻസ്റ്റിറ്റൃൂട്ട്

 കുട്ടികൾക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് കേരള ബാലസാഹിതൃ ഇൻസ്റ്റിറ്റൃൂട്ട്.മലയാളത്തിലാണ് ഇൻസ്റ്റിറ്റൃൂട്ട് പ്രസാധനം നടത്തുന്നത്.മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ബാലമാസിക തളിര് മാസിക പ്രസിദ്ധീകരിക്കുന്നത് ഇൻസ്റ്റിറ്റൃൂട്ട് ആണ്.കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാനായി തളിര് വായനാ മത്സരം നടത്തുന്നത്.

👉 https://ksicl.org/സ്ഥാപനം/

Wednesday, November 4, 2020

ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണർ കെ.ജി.സൈമൺ ഐ.പി.എസിന്


 


രാഷ്ട്രപതിയുടെ മെഡലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ അന്വേഷണ മികവിനുള്ള പുരസ്കാരവും സ്വന്തമാക്കിയ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സൈമൺ ഐ.പി.എസിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു.കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ നിയമത്തിനു മുന്നിലെത്തിച്ചതിൻ്റെ അംഗീകാരമായാണ് ബാഡ്ജ് ഓഫ് ഓണർ ഉത്തരവായത്.

യുവജന ക്ഷേമ ബോർഡ് വൈസ്.ചെയർമാൻ പി.ബിജു അന്തരിച്ചു

സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ്.ചെയർമാനും സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയായ പി.ബിജു ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.അദ്ദേഹത്തിന് 43 വയസ് ആയിരുന്നു.സി.പി.ഐ.എം -ലെ സൌമ്യ സാന്നിധ്യം ആയിരുന്നു അദ്ദേഹം.എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി,ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.