Wednesday, November 18, 2020

സ്പെഷൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു

 പത്തനംതിട്ട തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ചുമതലകൾക്കായി സ്പെഷൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു.വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ,വിമുക്ത ഭടൻമാർ,18 വയസ്സ് കഴിഞ്ഞ എസ്.പി.സി,എൻ.സി.സി കേഡറ്റുകൾ,സ്കൌട്ട്സ്,എൻ.എസ്എസ് എന്നിവയിലെ അംഗങ്ങൾക്ക് അപേക്ഷിക്കാം.താൽര്യമുള്ളവർ ആധാർ കാർഡ്,ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം അടുത്ത പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Tuesday, November 17, 2020

മാതൃഭൂമി സാഹിതൃപുരസ്കാരം സച്ചിദാനന്ദന്

 2020-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം മലയാള കവിതയെ ലോകാന്തരങ്ങളിൽ  എത്തിച്ച കവി സച്ചിദാനന്ദന്.മൂന്നു ലക്ഷം രൂപയും  പ്രശസ് തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.

കഥാകൃത്ത് സക്കറിയ ചെയർമാനും നോവലിസ്റ്റ് സാറാ ജോസഫ്,കഥാകൃത്ത് സന്തോഷ് എച്ചിക്കാനം എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഈ വർഷത്തെ പുരസ്കാരത്തിന് സച്ചിദാനന്ദനെ തിരഞ്ഞെടുത്തത്.

Monday, November 16, 2020

Q Branch

The Q Branch is one of the CID( Criminal Investigation Department) wings of Tamil Nadu Police incepted in the year 1969 as SB11 CID exclusively to watch and investigate cases relating to Naxal Movement.

Official Link👇

https://www.tn.gov.in/detail_contact/7044/4

Saturday, November 14, 2020

View Amma Live

ദീപാവലിയോടനുബന്ധിച്ച്  കൊല്ലം അമൃതപുരിയിൽ  ഇന്ന് വൈകിട്ട് 5 മണിക്ക് മാതാ അമൃതാനന്ദമയി ദേവിയുടെ ഭജനയും,പ്രാർത്ഥനയും,ധ്യാനവും,സത്സംഗവും കാണാൻ താഴെ കാണുന്ന ലിങ്ക് വഴി സാധിക്കും.

https://live.amma.org/

ദീപാവലി ആശംസകൾ


 

ഇന്തൃയിൽ ആഗോള ആയുർവേദകേന്ദ്രം സ്ഥാപിക്കും

പരമ്പരാഗത വൈദ്യശാസ്ത്രത്തിനായി ഇന്തൃയിൽ ആഗോള കേന്ദ്രം സ്ഥാപിക്കുമെന്ന് ലോകാരോഗ്യ സംഘടന.ഗുജറാത്തിലും ,രാജസ്ഥാനിലും രണ്ടു ആയുർവേദ പഠന-ഗവേഷണ കേന്ദ്രങ്ങൾ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് അയച്ച വീഡിയോ സന്ദേശത്തിൽ ഡബ്ലു.എച്ച്.ഒ ഡയറക്ടർ ജനറൽ  ടെഡ്രോസ് അധാനോമാണ് ഇക്കാര്യം അറിയിച്ചത്.ബ്രസീലിൻ്റെ ദേശീയ നയത്തിൽ ആയുർവേദം ഉൾപ്പെടുത്തിയിട്ടുണ്ട്.2016 മുതൽ ആയുർവേദ മന്ത്രാലയം ധന്വന്തരി ജയന്തി ആയുർവേദ ദിനമായി ആചരിച്ചു വരുകയാണ്.

 

Friday, November 13, 2020

ഇന്ന് ധന്വന്തരി ജയന്തി

ഭാസ്കരൻ.വി.ജി,ഇടത്തിട്ട.


      





2016 മുതൽ എല്ലാവർഷവും ധന്വന്തരി ജയന്തി ആയുർവേദ ദിനമായി ആചരിച്ചു വരുന്നു.ഈ വർഷം നവംബർ 13-നാണ് ആയുർവേദ ദിനം.ആരോഗ്യരംഗത്ത് ആയുർവേദത്തിൻ്റെ പ്രാധാന്യം കൂടി വർദ്ധിച്ചു വരുന്നു.ആയുർവേദ ദിനം എന്നത് ആചരണത്തിനപ്പുറം ആയുർവേദ രംഗത്തോടും സമൂഹത്തോടുമുള്ള പുനർ സമർപ്പണത്തിനുള്ള അവസരമായാണ് കണക്കാക്കുന്നത്.

ഈ വർഷത്തെ ആയുർവേദ ദിനത്തിൽ കോവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള ആയുർവേദത്തിൻ്റെ ഫലപ്രദമായ പങ്ക് പ്രധാനമായും ചർച്ച ചെയ്യും.ഗുജറാത്തിലെയും രാജസ്ഥാനത്തിലെയും ആയുർവേദ പഠന കേന്ദ്രങ്ങൾ ഇന്ന് രാജ്യത്തിനു പ്രധാനമന്ത്രി സമർപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ആയുർവേദ ദിനത്തിനുണ്ട്.പരമ്പരാഗത ചികത്സാരീതിയും-ഗവേഷണവും പ്രോത്സാഹിപ്പിക്കാൻ സർക്കാർ സ്വീകരിക്കുന്ന നിലപാട് അഭിനന്ദനാർഹമാണ്.

ആയുഷ് വിദ്യാഭ്യാസ രംഗം ആധുനികവത്കരിക്കുക എന്ന ലക്ഷ്യം സർക്കാർ നടത്തുന്നു.ഇൻസ്റ്റിറ്റൃൂട്ട് ഓഫ് ടീച്ചിംഗ് ആൻ്റ്  റിസർച്ച്  ഇൻ ആയുർവേദ നാടിനു സമർപ്പിക്കുക വഴി ജാംനഗർ വിദ്യാഭ്യാസ രംഗത്തെ പ്രധാനപ്പെട്ട കേന്ദ്രമായി മാറും.