ജീവകം സി യുടെ കലവറയാണ് ചെറുനാരകം.സിട്രസ് ഓറാൻ്റിഫോളിയ എന്നാണ് ചെറുനാരകത്തിൻ്റെ ശാസ്ത്രനാമം.
*നാരങ്ങാനീര് ശീലമാക്കുന്നത് രോഗപ്രതിരോധ ശേഷി നൽകും
*ചെറുനാരങ്ങാനീര് തേനോ പഞ്ചസാരയോ ചേർത്ത് കഴിക്കുന്നത് ദഹനം വർദ്ധിപ്പിക്കും.
*തുളസിയില നീരും ചെറുനീരങ്ങാനീരും സമം ചേർത്ത് പുരട്ടിയാൽ വിഷജീവികൾ കടിച്ചുള്ള നീരും വേദനയും മാറും.
*ചെറുനാരങ്ങാനീര് തലയിൽ തേച്ചു പിടിപ്പിക്കുന്നതും വെളിച്ചെണ്ണക്കൊപ്പം തലയിൽ തേക്കുന്നതും താരൻ ശമിപ്പിക്കും.