പത്തനംതിട്ട ജില്ലയിലെ പന്തളം തിരുവല്ല റോഡരികിൽ മാന്തുക ഗവ.സ്കൂളിനു സമീപമായി സ്ഥിതി ചെയ്യുന്ന പാർക്കുകൾ ടൂറിസം സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു.തൊട്ടടുത്ത വയലിലെ പ്രകൃതി ഭംഗി ആസ്വദിച്ച് അല്പ സമയം ചിലവഴിക്കാൻ പറ്റിയൊരിടമാണിത്.പാർക്കിൽ കുട്ടികൾക്കായി അത്യാവശ്യം കളിക്കോപ്പുകൾ ഒരുക്കിയിട്ടുണ്ട്.
ഇവിടെ ഒരു പൈതൃക മ്യൂസിയം ഒരുക്കുന്നത് നല്ലതായിരിക്കും.സായാന്ഹങ്ങളിൽ ഇവിടെ സന്ദർശകരുടെയും വഴിയോര കച്ചവടക്കാരെയും കൊണ്ട് നിറയും.വളരെ വിദൂരമല്ലാതെയാണ് പന്തളം കൊട്ടാരം.