Wednesday, September 30, 2020

Admission Started


 

സി.എ.ജി യെക്കുറിച്ച്

👉കംപ്ട്രോളർ ആൻ്റ് ഓഡിറ്റർ ജനറൽ ( സി.എ.ജി )   പൊതുഖജനാവിൻ്റെ കാവൽക്കാരൻ എന്നാണ് അറിയപ്പെടുന്നത്.ആർട്ടിക്കിൾ 148 ആണ്  സി.എ.ജി യെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്.സി.എ.ജി യെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.സി.എ.ജി യെ തൽസ്ഥാനത്ത് നിന്നും നീക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്.സി.എ.ജി യുടെ കാലവധി  6 വർഷം അഥവാ 65 വയസ്സാണ്.പബ്ലിക് അക്കൌണ്ട് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും എന്നറിയപ്പെടുന്നത് സി.എ.ജി യാണ്.സി.എ.ജി രാജി കത്ത് നൽകുന്നത് രാഷ്ട്രപതിക്കാണ്.വി.നരഹരി റാവുവാണ് ഇന്ത്യയുടെ പ്രഥമ സി.എ.ജി.പബ്ലിക് അക്കൌണ്ട് കമ്മിറ്റിയുടെ കണ്ണും കാതുമാണ് സി.എ.ജി.👈 

Tuesday, September 29, 2020

ഇന്ന് ലോക ഹൃദയദിനം

 ഇന്ന് സെപ്റ്റംബർ 29 ലോക ഹൃദയദിനമായി ആചരിക്കുന്നു.ലോകത്ത് ഹൃദ്രോഗം അനുദിനം വർദ്ധിക്കുന്നതായാണ് കാണുന്നത്.മരണകാരണമാകുന്ന പ്രധാന ഹൃദ്രോഹം ഹാർട്ട് അറ്റാക്കാണ്.ഹൃദയ പേശികളിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ കൊഴുപ്പടിയുകയോ രക്തം കട്ടപിടിച്ച് തടസ്സമുണ്ടാകുകയോ ചെയ്യുമ്പോൾ വേണ്ടത്ര  രക്തവും പ്രാണവായുവും ലഭിക്കാതെ ഹൃദയപേശികളുടെ പ്രവർത്തനം മന്ദീഭവിക്കുന്നു.ഒരു പക്ഷേ, ഹൃദയ പേശികൾ പ്രവർത്തിക്കാതെ ആകും. ഈ അവസ്ഥയാണ് ഹൃദയാഘാതം.കാർഡിയോമയോപ്പതി,മയേകാർഡൈറ്റിസ്,ഹൃദയ വാൽവുകൾക്കുണ്ടാകുന്ന തകരാറുകൾ തുടങ്ങിയ രോഗങ്ങളും ഹൃദയത്തെ ബാധിക്കാറുണ്ട്.

ഹൃദയാഘാതം വന്നവർക്ക് ചികത്സ എത്രയും വേഗം ലഭിച്ചാൽ ഹൃദയസ്തഭനം വരാതെ  രക്ഷപെടാനാകും.എണ്ണയിൽ വറുത്ത ഭക്ഷണങ്ങളും,മാംസ ഭക്ഷണങ്ങളും ഹൃദയാരോഗ്യത്തിന് നല്ലതല്ല.മദ്യപാനം,പുകവലി എന്നീ ദുശീലങ്ങളും നന്നല്ല.ശരിയായ ഭക്ഷണ ശീലങ്ങളും ,വ്യായാമവും ഹൃദ്രോഗം വരാതെയിരിക്കാൻ സഹായിക്കും.സർക്കാരുകളും ,ലോകാരോഗ്യ സംഘടനയും ഒട്ടേറെ പദ്ധതികൾ ഹൃദയാരോഗ്യത്തിന് സഹായകരമായി നടപ്പാക്കി വരുന്നു.💓💓💓💓💓

Monday, September 28, 2020

പൌരത്വം( CITIZENSHIP )

പൌരത്വത്തെക്കുറിച്ച് ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിൽ അഭിപ്രായപ്പെട്ടത് -"ഒരു രാഷ്ട്രത്തിൻ്റെ നിയമനിർമ്മാണ നടപടികളിലും നീതി നിർവ്വഹണത്തിലും പങ്കെടുക്കാൻ അധികാരമുള്ള ഏതൊരു വ്യക്തിയെയും പൌരൻ എന്ന് വിളിക്കാം".ഒരു രാജ്യത്തെ പൂർണ്ണവും തുല്യവുമായ അംഗത്വം അറിയപ്പെടുന്നത് പൌരത്വം.ഇന്ത്യൻ ഭരണഘടനയുടെ 5 മുതൽ 11 വരെയുള്ള ആർട്ടിക്കിളിൽ ആണ് പൌരത്വത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.ഏക പൌരത്വമാണ് ഇന്ത്യ വിഭാവനം ചെയ്യുന്നത്.

ഏകപൌരത്വം എന്ന ആശയം ഇന്ത്യ കടം കൊണ്ടത് ബ്രിട്ടനിൽ നിന്നാണ്.ഒരു വിദേശിക്ക് 7 വർഷം ഇന്ത്യയിൽ തുടച്ചയായി താമസിച്ച ശേഷം ഇന്ത്യൻ പൌരത്വത്തിന് അപേക്ഷിക്കാം.ഇന്ത്യൻ പൌരത്വം മൂന്ന് രീതിയിൽ നഷ്ടപ്പെടാം.അവ പരിത്യാഗം,നിർത്തലാക്കൽ,പൌരത്വാപഹരണം എന്നിവയാണ്.പൌരത്വ ഭേദഗതി -2019 അനുസരിച്ച് ഇന്ത്യൻ പൌരത്വം ലഭിക്കാൻ 5 വർഷം താമസിച്ചാൽ മതിയാകും. 

Sunday, September 27, 2020

അഭിക്ഷമത

 ഒരു തൊഴിലോ മറ്റേതെങ്കിലും രംഗത്തോ വിജയിക്കാനുള്ള ശക്തിയാണ് അഭിക്ഷമത.അഭിക്ഷമതാ പരീക്ഷകൾ നടത്തുന്നത് ഭാവിയിലുണ്ടാകുന്ന നിർദ്ദിഷ്ട സിദ്ധിയിലേയ്ക്കു നയിക്കുന്ന ശക്യത അളക്കുന്നതാണ്.രണ്ട് തരത്തിലുള്ള അഭിക്ഷമത പരീക്ഷകൾ ഉണ്ട്.

1,വിശേഷ അഭിക്ഷമതാ ശോധകം

2,വിഭേദകാഭിക്ഷമതാ ശോധകം.

Saturday, September 26, 2020

IMPORTANT PHRASAL VERBS AND MEANING

 PHRASAL VERBS--MEANING

👉Take up--Accepted,Absorb

👉Turn against--Become unfriendly

👉Turn down--Refuse,Reject

👉Turn off--Stop functioning

👉Turn on-- start functioning

👉 Turn out-- Assembled,Expelled from

👉Turn over-- Hand over

👉Turn up--Appear

👉wipe out--Destroy or remove somebody or something completely