Thursday, October 28, 2021

കസ്തൂരി മഞ്ഞൾ

 കേരളം,തമിഴ് നാട് ,കർണ്ണാടക എന്നിവിടങ്ങളിലെ നിത്യഹരിത വനങ്ങളിൽ ധാരാളമായി കാണപ്പെടുന്നു.കസ്തൂരി മഞ്ഞൾ കൃഷ്ണതുളസി നീരിൽ അരച്ചിട്ടാൽ തേൾ വിഷം ശമിക്കും.കസ്തൂരി മഞ്ഞൾ,തിപ്പലി,ഇലവർഗതൊലി ഇവ 15 ഗ്രാം വീതം ഒന്നര ലിറ്റർ വെള്ളത്തിൽ വെന്ത്  400 മില്ലിയാക്കി  വറ്റിച്ച് 100 മില്ലി വീതം തേൻ മേമ്പൊടി ചേർത്ത് വെറും വയറ്റിലും അത്താഴശേഷവും തുടർച്ചയായി ഏഴു ദിവസം കഴിച്ചാൽ തലനീരിറക്കം പൂർണമായി ശമിക്കും.

കസ്തൂരി മഞ്ഞൾ ഇല ഇടിച്ചു പിഴിഞ്ഞ നീര് കാൽ ലിറ്ററിൽ അയമോദകം പൊടിച്ചു ചേർത്ത് കഴിച്ചാൽ മഹോദര രോഗത്തിന് ആശ്വാസം ലഭിക്കും.

Tuesday, October 26, 2021

ആനച്ചുവടി

 കേരളത്തിൽ ധാരാളമായി കണ്ടു വരുന്ന ഒരു ഔഷധ സസ്യമാണ് ആനച്ചുടി.ഡിസംബർ ,ജനുവരി, മാസങ്ങളിലാണ് ഇത് പൂക്കുന്നത്.പൂകരിഞ്ഞു കഴിയുമ്പോൾ കറുത്ത ചെറു വിത്തുകൾ കാണാം.ആ വിത്തു മുളച്ച് പുതിയ ചെടി ഉണ്ടാകുന്നുന്നു.

ആനയടിയൻ ഒരു കട പറിച്ച് കഴുകി ചതച്ച് എള്ളെണ്ണയിൽ ഞരടിപ്പിഴിഞ്ഞ് ആ എണ്ണ കഴിച്ചാൽ 15 ദിവസം കൊണ്ട് അർശ്ശസ് ശമിക്കും.

കയ്യോന്നി

 ഇന്ത്യയിലുട നീളം കണ്ടു വരുന്ന ഔഷധ സസ്യമാണ് കയ്യോന്നി(ECLIPTA PROSTRATA).

തേൾവിഷം മാറ്റാൻ കയ്യോന്നി ചാറ് അഞ്ച് മില്ലി ഒരു പ്രാവിശ്യം സേവിക്കുകയും കയ്യോന്നി സമൂലം അരച്ച് തേൾകുത്തിയ ഭാഗത്ത് തേയ്ക്കുകയും ചെയ്താൽ വിഷം ശമിക്കും.കയ്യോന്നി (കയ്യുണ്യം) ഉണക്കിയത് 100 ഗ്രാം,നെല്ലിക്കാതൊണ്ട് ഉണക്കിയത് 100 ഗ്രാം,തിപ്പൊലി 100 ഗ്രാം ഇവ പൊടിച്ച് നിത്യേന മൂന്ന് ഗ്രാം വീതം നെയ്യിൽ ചേർത്ത് സേവിക്കുക.

വെളുത്ത കീഴാർ നെല്ലി 50 ഗ്രാം,കൊടകൻ ഇല 50 ഗ്രാം,കയ്യോന്നി 50 ഗ്രാം ഇതെല്ലാം ഇടിച്ചു പിഴിഞ്ഞ നീര് നിത്യേന 10 മില്ലി വീതം 21 ദിവസം സേവിച്ചാൽ കരൾ രോഗവും പ്ലീഹാ രോഗങ്ങളും ശമിക്കും.

പുത്തരിച്ചുണ്ട

 സിംഹി എന്നറിയപ്പെടുന്ന പുത്തരിച്ചുണ്ട കേരളത്തിലുടനീളം കണ്ടു വരുന്ന ഔഷധ സസ്യമാണ്.പുത്തരിച്ചുണ്ട സമൂലം കൊത്തിയരിഞ്ഞ് ഉണക്കിപ്പൊടിച്ച് അരസ്പൂൺ ചൂടുവെള്ളത്തിൽ കലക്കി ദിവസം രണ്ടു നേരം എന്ന കണക്കിന് ഏഴു ദിവസം തുടർച്ചയായി കഴിച്ചാൽ ശ്വാസതടസ്സവും ശ്വാസം മുട്ടും കുറയും.

പനിയും ജലദോഷവും വന്നാൽ ആടലോടക വേര്,പുത്തരിച്ചുണ്ട വേര്,മുത്തങ്ങാക്കിഴങ്ങ്,കുറുന്തോട്ടി വേര്, ചുക്ക്,കുരുമുളക്,തിപ്പലി,പർപ്പടക പുല്ല്, ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം ഒന്നര ലിറ്റർ വെള്ളത്തിൽ വെന്ത് നാനൂറ് മില്ലിയാക്കി വറ്റിച്ച് നൂറ് മില്ലി വീതം തേൻ മേമ്പൊടി ചേർത്ത് ദിവസം രണ്ട് നേരം സേവിച്ചാൽ രണ്ട് ദിവസം കൊണ്ട് പനി,ജലദോഷം,കഫക്കെട്ട് എന്നിവ ശമിക്കും.

പുത്തരിച്ചുണ്ട വേര് അഞ്ച് ഗ്രാം ചെറുജീരകം അഞ്ച് ഗ്രാം പഴുത്ത പ്ലാവില ഞെട്ട് അഞ്ച് ഗ്രാം ഇവ രണ്ട് ഗ്രാം ഇവ രണ്ട് ഗ്ലാസ് വെള്ളത്തിൽ വെന്ത് അര ഗ്ലാസ്സാകുമ്പോൾ വാങ്ങി അതിൽ വിധി പ്രകാരം തയ്യാറാക്കിയ രണ്ട് ധന്വന്തരം ഗുളിക അരച്ച് കുടിച്ചാൽ ഹൃദ്യോഗികൾക്ക് പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദനയും നെഞ്ചു വിലക്കവും മാറി കിട്ടും.

പുളിയാറൽ

 ഇന്ത്യയിലുടനീളം വെള്ളക്കെട്ടുകളിലും പാടവരമ്പത്തും ധാരാളമായി കണ്ടുവരുന്ന ഔഷധസസ്യമാണ് പുളിയാറൽ.

പുളിയാറൽ സമൂലം 10 ഗ്രാം എടുത്ത് 100 മില്ലി മോരിൽ തിളപ്പിച്ച് 50 മില്ലി വീതം വൈകിട്ടും രാവിലെയും കഴിച്ചാൽ വയറിളക്കം ശമിക്കും.പുളിയാറൽ സമൂലം 60 ഗ്രാം എടുത്ത് ഒന്നര ലിറ്റർ മോരിൽ തിളപ്പിച്ച് 400 മില്ലിയായി വറ്റിച്ച് 100 മില്ലിയെടുത്ത് ഇന്തുപ്പ് മേമ്പൊടി ചേർത്ത് കഴിച്ചാൽ രക്താർശ്ശസ്,രക്താതിസാരം,കഫാതിസാരം എന്നിവ ഭേദമാകും.

Saturday, October 23, 2021

കച്ചോലം(KAEMPFERIA GALANGA)

സംസ്കൃതം ശത്യ,ദ്രാവിഡ

തമിഴ് കച്ചോലം 

കേരളത്തിൽ വ്യാപകമായി കാണുന്ന കച്ചോലം നാണ്യവിളയായും കൃഷി ചെയ്യാറുണ്ട്.കിഴങ്ങു വർഗ്ഗത്തിൽ പെട്ടതാണ് കച്ചോലം.ചുമ,ശ്വാസംമുട്ട്,വാതരോഗം ഇവയ്ക്കുള്ള എല്ലാ മരുന്നിലും കച്ചോലം ചേർക്കുന്നു.അലർജി കൊണ്ടുള്ള തുമ്മൽ മാറാൻ 20 മില്ലി പച്ച നെല്ലിക്ക നീരോടൊപ്പം മൂന്ന് ഗ്രാം കച്ചോലം അരച്ചുകലക്കി കുടിക്കുകയോ അല്ലെങ്കിൽ ഒരു കഷണം കച്ചോലം ചവിച്ചിറക്കിയശേഷം നെല്ലിക്ക നീര് കുടിക്കുയോ ചെയ്യുക.ഏഴ് ദിവസം തുടർച്ചയായി ഒരു നേരം കഴിക്കുക.

അലർജിക്കുള്ള പരിഹാരങ്ങൾ

 *കോവലിൻ്റെ ഇല അരച്ച് ദേഹത്ത് തേയ്ക്കുക

*അയമോദകം പൊടിച്ച് ശർക്കരയിൽ ചേർത്ത് കഴിക്കുക

*ചുവന്ന തുളസിയില നീര് ചൂടുവെള്ളത്തിൽ ചേർത്ത് കുളിക്കുക

*കടുക്ക,നെല്ലിക്ക,താന്നിക്ക ഇവയുടെ ചൂർണ്ണം നെയ്യിൽ കഴിക്കുക

*തൊട്ടാവാടി നീര് ചേർത്ത് കാച്ചിയ വെളിച്ചെണ്ണ ദേഹത്ത് പുരട്ടുക

*വേപ്പിലയും മഞ്ഞളും ചേർത്തരച്ച് ഒരു നെല്ലിക്കാ അളവിൽ രാവിലെ ചൂടുവെള്ളത്തിൽ കഴിക്കുക

*ചെറുനാരങ്ങാ നീരിൽ കുറുന്തോട്ടിയില അരച്ച് കുഴമ്പാക്കി പുരട്ടുക

*തൊട്ടാവാടി സമൂലം അരച്ച് നീരെടുത്ത് സേവിക്കുക

*വാതകൊല്ലിയുടെ വേരരച്ച് കിഴികെട്ടി മൂക്കിൽ വലിക്കുക

*മഞ്ഞളും കറിവേപ്പിലയും തുല്ല്യ അളവിൽ ഗുളികയാക്കി നിത്യേന കഴിക്കുക.

*താന്നിക്കാതോട് പൊടിച്ചിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക