Friday, October 22, 2021

രക്തവാതത്തിനു പ്രതിവിധി

 *കുരുന്തോട്ടി വേര് കഷായം വച്ച് കഴിക്കുക

*അമുക്കുരം കഷായംവച്ച് കഴിക്കുക

*ഉലുവ രാത്രി വെള്ലത്തിലിട്ട് രാവിലെ ഞെരടി വെള്ളം കുടിക്കുക

*വെളുത്ത തഴുതാമയിട്ട് എണ്ണകാച്ചി ഉപയോഗിക്കുക

*തൊട്ടാവാടി സമൂലം ചതച്ചിട്ട് വെന്തവെള്ളം കഴുകുക

*കാഞ്ഞിരവേര് കഷായം വച്ച വെള്ളം കൊണ്ട് കഴുകുക

*ചിറ്റമൃത് ഇടിച്ചുപിഴിഞ്ഞ നീര് പാലിൽ ചേർത്ത് കാച്ചി കുടിക്കുക.

*ഉലുവ പാലിൽ പുഴുങ്ങി അരച്ച് വെണ്ണയിൽ ചാലിച്ച് പുരട്ടുക

*വെളുത്ത തഴുതാമയിട്ട് എണ്ണകാച്ചി ഉപയോഗിക്കുക

*ത്രിഫലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുക


തലവേദനയ്ക്ക്

 *മല്ലിയില  അരച്ച് നെറ്റിയിൽ പുരട്ടുക

*രക്തചന്ദനം അരച്ച് നെറ്റിയിൽ പുരട്ടുക

*കടുക് അരച്ച് നെറ്റിയിലും കാൽപ്പാദങ്ങളിലും പുരട്ടുക

*ആനച്ചുവടിയുടെ വേര് അരച്ച് നെറ്റിയിൽ പുരട്ടുക

*യൂക്കാലിയുടെ ഇല അരച്ച് നെറ്റിയിൽ പുരട്ടുക.

*ചുവന്നുള്ളിയും കല്ലുപ്പും ചേർത്തരച്ച്  നെറ്റിയിൽ പുരട്ടുക

*പാൽ വള്ളിയുടെ ഇല അരച്ച് നെറ്റിയിൽ പുരട്ടുക

*ചെറുനാരങ്ങ കടുപ്പമുള്ള ചായയിൽ പിഴിഞ്ഞ് കുടിക്കുക

*ഒരു സ്പൂൺ കടുകും ഒരല്ലി വെളുത്തുള്ളിയും ചേർത്തരച്ച് നെറ്റിയിൽ പുരട്ടുക

*തുമ്പയുടെ കിളുന്തില അരച്ച് നെറ്റിയിലിടുക

*കൊഴുപ്പയില അരച്ച് നെറ്റിയിലിടുക.

*തുമ്പച്ചെടിയുടെ കിളുന്തില അരച്ച് നെറ്റിയിലിടുക

ചുമയുടെ ശമനത്തിന്

 *ഇഞ്ചി നീര് തേൻ ചേർത്ത് കഴിക്കുക

*വയമ്പ് തേനിൽ കുഴച്ച് കഴിക്കുക

*ആടലോടകവും ശർക്കരയും കഷായം വച്ച് കുടിക്കുക

*തുളസി സമൂലം കഷായം വച്ച് കഴിക്കുക

*കുരുമുളക് പൊടി തേനിൽ ചാലിച്ച് കഴിക്കുക

*തിപ്പൊലിപ്പൊടി ചെറു ചൂടുവെള്ളത്തിൽ ഇന്തുപ്പും ചേർത്ത് കഴിക്കുക

*ചെറുതിപ്പൊലിപ്പൊടി തുളസി നീരിൽ ചാലിച്ച് കഴിക്കുക

*പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക് പൊടി ഇവ സമം എടുത്ത് തേനിൽ ചാലിച്ച് കഴിക്കുക.

*ചുക്ക് പഞ്ചസാര ചേർത്ത് തൈര് വെള്ളത്തിൽ കലക്കി കുടിക്കുക.

*കൈതചക്കയുടെ ഇല ഇടിച്ച് പിഴിഞ്ഞ് നീരെടുത്ത് പഞ്ചസാര ചേർത്ത് കഴിക്കുക.

ജലദോഷ ശമനത്തിനുള്ള ഒറ്റമൂലി

 *ഇഞ്ചിയും കുരുമുളകും ചേർത്ത് കഷായം വച്ച് കുടിക്കുക

*പുൽത്തൈലം ചേർത്ത വെള്ളത്തിൽ ആവി പിടിക്കുക.

*തിപ്പലി,തുളസിയില,ചുക്ക് ഇവ കഷായം വച്ച് കുടിക്കുക

*തുളസിയില നീരിൽ കൽക്കണ്ടം ചേർത്ത് കഴിക്കുക

*ചൂടുപാലിൽ ഒരു നുള്ള് മഞ്ഞൾപ്പൊടിയും കുരുമുളകു പൊടിയും ചേർത്ത് കുടിക്കുക.

*തുളസിയില നീരിൽ സമം ചെറുതേനും ചേർത്ത് സേവിക്കുക.

*കിടക്കുന്നതിന് മുമ്പ് ചെറുചൂടുള്ള ബാർലി വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ തേൻ ചേർത്ത് ദിവസവും കുടിക്കുക.

പനിയുടെ ശമനത്തിനുള്ള ഒറ്റമൂലി

 *പനിച്ചൂട് കുറയുവാൻ ആപ്പിൾ കഴിക്കുക

*പവിഴമല്ലി ഇല ഇടിച്ചു പിഴിഞ്ഞു നീരെചുത്ത് ഇഞ്ചി നീരിനോടൊപ്പം കഴിക്കുക.

*തുളസിയില നീരിൽ കുരുമുളകുപൊടി ചേർത്ത് കഴിക്കുക.

*ചെറിയ ആടലോടകത്തിൻ്റെ ഇല വാട്ടി പിഴിഞ്ഞ നീര് കൽക്കണ്ടവും തേനും ചേർത്ത് കഴിക്കുക.

*ഓറഞ്ച് നീര് ഗ്ലൂക്കോസ് ചേർത്ത് കഴിക്കുക

*കുരുമുളക്,ചുക്ക്,ഏലം,കൃഷ്ണതുളസി,വെളുത്തുള്ളി ഇവ കഷായം വച്ച് കുടിക്കുക.

*തുളസി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമമെടുത്ത് ദിവസവും രണ്ടു നേരം വീതം കഴിക്കുക.

*തുളസി,വെളുത്തുള്ളി,യൂക്കാലിപ്റ്റ്സ് ഇല,കുരുമുളക് വള്ളി,മുരിങ്ങയുടെ തൊലി,കാപ്പിച്ചെടിയുടെ ഇല,ആടലോടകം,ചുക്ക്,ഏലം ഇവ കഷായം വച്ച് ദിവസവും രണ്ടു പ്രാവിശ്യം വീതം കുടിക്കുക.

ഓരില(DESMODIUM GANGESTICUM)

                                                                                 സമ്പാദകൻ :ഭാസ്കരൻ വിജി



സംസ്കൃതം: പ്രഥക് പർണി

തമിഴ് :ഓരിലൈ

ദശമൂലത്തിലെ ചെറുപഞ്ചമൂലത്തിൽ വരുന്ന ഔഷധമാണിത്.ഓരില,മൂവില,ചെറുവഴുതന വേര്,വൻവഴുതന വേര്,ഞെരിഞ്ഞിൽ എന്നിവയാണ് ചെറുപഞ്ചമൂലത്തിൽ പെടുന്നത്.ബ്രഹത് പഞ്ചമൂലം എന്നാൽ കുമ്പിൾ വേര്,കൂവളത്തിൻ വേര്,പാതിരി വേര്,മുഞ്ഞ വേര്.ഇത് രണ്ടും ചേരുന്നതാണ് ദശമൂലം.

ഹൃദ്രോഗത്തിന് ദശമൂലം,ആനക്കുറുന്തോട്ടി വേര്,കുറിന്തോട്ടി വേര്,നീർമരുതിൻ തൊലി,വയമ്പ്,കടുക്കാത്തൊണ്ട്,ഇരുട്ടിമധുരം,കടുക് രോഹിണി,പുഷ്കരമൂലം,തേക്കിട വേര്,താമരയല്ലി,കൊടിത്തൂവ വേര്,അരത്ത,ചെറുതേക്കിൻ വേര്,കച്ചോലക്കിഴങ്ങ്,കൊത്തം പാലരി,സൂചി ഗോതമ്പ്,ഇരുവേലി,ചുക്ക്,കുരുമുളക്,തിപ്പലി,പിച്ചകമൊട്ട്,കറുത്ത മുന്തിരി,കാട്ടുപടവലം,കൂവളത്തിൻ വേര്,വെളുത്ത ആവണക്കിൻ വേര്,അതിവിടയം,ആടലോടക വേര്,ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം മൂന്ന് ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 400 മില്ലിയായി വറ്റിക്കുക.100 മില്ലി കഷായം ഇന്തുപ്പും ചുക്കുപൊടിയും അയമോദകപ്പൊടിയും മേമ്പൊടി ചേർത്ത് രാവിലെ വെറുവയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക.ഹൃദ് രോഗം പൂർണ്ണമായും ശമിക്കും.രക്തധമനിയിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യും.ഹൃദയഭിത്തിക്ക് ബലം വർധിക്കും.