Tuesday, October 26, 2021

പുളിയാറൽ

 ഇന്ത്യയിലുടനീളം വെള്ളക്കെട്ടുകളിലും പാടവരമ്പത്തും ധാരാളമായി കണ്ടുവരുന്ന ഔഷധസസ്യമാണ് പുളിയാറൽ.

പുളിയാറൽ സമൂലം 10 ഗ്രാം എടുത്ത് 100 മില്ലി മോരിൽ തിളപ്പിച്ച് 50 മില്ലി വീതം വൈകിട്ടും രാവിലെയും കഴിച്ചാൽ വയറിളക്കം ശമിക്കും.പുളിയാറൽ സമൂലം 60 ഗ്രാം എടുത്ത് ഒന്നര ലിറ്റർ മോരിൽ തിളപ്പിച്ച് 400 മില്ലിയായി വറ്റിച്ച് 100 മില്ലിയെടുത്ത് ഇന്തുപ്പ് മേമ്പൊടി ചേർത്ത് കഴിച്ചാൽ രക്താർശ്ശസ്,രക്താതിസാരം,കഫാതിസാരം എന്നിവ ഭേദമാകും.

Saturday, October 23, 2021

കച്ചോലം(KAEMPFERIA GALANGA)

സംസ്കൃതം ശത്യ,ദ്രാവിഡ

തമിഴ് കച്ചോലം 

കേരളത്തിൽ വ്യാപകമായി കാണുന്ന കച്ചോലം നാണ്യവിളയായും കൃഷി ചെയ്യാറുണ്ട്.കിഴങ്ങു വർഗ്ഗത്തിൽ പെട്ടതാണ് കച്ചോലം.ചുമ,ശ്വാസംമുട്ട്,വാതരോഗം ഇവയ്ക്കുള്ള എല്ലാ മരുന്നിലും കച്ചോലം ചേർക്കുന്നു.അലർജി കൊണ്ടുള്ള തുമ്മൽ മാറാൻ 20 മില്ലി പച്ച നെല്ലിക്ക നീരോടൊപ്പം മൂന്ന് ഗ്രാം കച്ചോലം അരച്ചുകലക്കി കുടിക്കുകയോ അല്ലെങ്കിൽ ഒരു കഷണം കച്ചോലം ചവിച്ചിറക്കിയശേഷം നെല്ലിക്ക നീര് കുടിക്കുയോ ചെയ്യുക.ഏഴ് ദിവസം തുടർച്ചയായി ഒരു നേരം കഴിക്കുക.

അലർജിക്കുള്ള പരിഹാരങ്ങൾ

 *കോവലിൻ്റെ ഇല അരച്ച് ദേഹത്ത് തേയ്ക്കുക

*അയമോദകം പൊടിച്ച് ശർക്കരയിൽ ചേർത്ത് കഴിക്കുക

*ചുവന്ന തുളസിയില നീര് ചൂടുവെള്ളത്തിൽ ചേർത്ത് കുളിക്കുക

*കടുക്ക,നെല്ലിക്ക,താന്നിക്ക ഇവയുടെ ചൂർണ്ണം നെയ്യിൽ കഴിക്കുക

*തൊട്ടാവാടി നീര് ചേർത്ത് കാച്ചിയ വെളിച്ചെണ്ണ ദേഹത്ത് പുരട്ടുക

*വേപ്പിലയും മഞ്ഞളും ചേർത്തരച്ച് ഒരു നെല്ലിക്കാ അളവിൽ രാവിലെ ചൂടുവെള്ളത്തിൽ കഴിക്കുക

*ചെറുനാരങ്ങാ നീരിൽ കുറുന്തോട്ടിയില അരച്ച് കുഴമ്പാക്കി പുരട്ടുക

*തൊട്ടാവാടി സമൂലം അരച്ച് നീരെടുത്ത് സേവിക്കുക

*വാതകൊല്ലിയുടെ വേരരച്ച് കിഴികെട്ടി മൂക്കിൽ വലിക്കുക

*മഞ്ഞളും കറിവേപ്പിലയും തുല്ല്യ അളവിൽ ഗുളികയാക്കി നിത്യേന കഴിക്കുക.

*താന്നിക്കാതോട് പൊടിച്ചിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക

ഉളുക്കിന് പരിഹാരം

 *വേലിപ്പരുത്തിയില അരച്ചിടുക

*ചെറൂള സമൂലമരച്ച് വച്ചുകെട്ടുക

*നീർവാളത്തില അരച്ച് ലേപനം ചെയ്യുക

*വേപ്പെണ്ണ ചൂടാക്കി പുരട്ടി ഉപ്പും പുളിയിലയും കിഴികെട്ടി ചൂടേല്പിക്കുക

*മരമഞ്ഞളും രാമച്ചവും ലേപനം ചെയ്യുക

*ഉമ്മത്തിലപൊടിച്ച് അരിപ്പൊടിയും മഞ്ഞൾപ്പൊടിയും കൂട്ടി വേദനയും നീരുമുള്ള ഭാഗത്ത് ലേപനം ചെയ്യുക

*മുട്ടയുടെ വെള്ളക്കരുവും ചെന്നിനായകവും ചേർത്ത് ചെറുചൂടോടെ ലേപനം ചെയ്യുക.

*കറ്റാർവാഴപ്പോള ഇടിച്ചു പിഴിഞ്ഞു നീരിൽ കടുക്ക ്അരച്ചു ചേർത്തു പുരട്ടുക

*ദേവദാരു,കുന്തിരിക്കം ഇവ അരിക്കാടിയിലരച്ച് നല്ലവണ്ണം ചൂടാക്കി ഇടയ്ക്കിടെ പൂശുക

*ഉമ്മത്തില നീരും കരിനൊച്ചിയിലനീരും ഉപ്പും ഭസ്മവും ചേർത്ത് ലേപനം ചെയ്യുക.

Friday, October 22, 2021

കുറുന്തോട്ടി

 വാതരോഗത്തിന് ഏറ്റവും ശ്രേഷ്0മായ പ്രതിവിധിയാണ് കുറുന്തോട്ടി.കേരളത്തിൽ വള്ളിക്കുറിന്തോട്ടി,ആനക്കുറുന്തോട്ടി,വൻകുറുന്തോട്ടി,സാധാരണകുറുന്തോട്ടി എന്നിവ കണ്ടു വരുന്നു.വള്ളിക്കുറുന്തോട്ടി അപൂർവ്വമായി മാത്രമേ ഔഷധത്തിന് ഉപയോഗിക്കാറുള്ളൂ.നീർമരുതിൻ തൊലി,കുറുന്തോട്ടി വേര്,ആനക്കുറുന്തോട്ടി വേര്,കടുക്കാത്തൊണ്ട്,പുഷ്കരമൂലം,വയമ്പ്,അരത്ത,ഓരിലവേര്, ഇവ ഓരോന്നും തുല്യമായെടുത്ത് ഉണക്കി പൊടിച്ച് അഞ്ച് ഗ്രാം പൊടി ദിവസം രണ്ട് നേരം പാലിൽ സേവിച്ചാൽ ഹൃദയപേശികൾക്ക് ബലം വർധിച്ച് ഹൃദയധമനികളിൽ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പ് പൂർണ്ണമായും ശമിക്കും.

വൻകുറുന്തോട്ടി വേരും നീർമരുതിൻ തൊലിയും പൊടിച്ച് പശുവിൻ പാലിൽ അഞ്ച് ഗ്രാം വീതം ദിവസവും രണ്ടു നേരം രണ്ട് മാസം സേവിച്ചാൽ ആരോഗ്യത്തോടെ ഏറെ വർഷം ജീവിക്കാമെന്നാണ് ആരോഗ്യവചനം.

ത്വക് രോഗങ്ങൾക്ക് പ്രതിവിധി

 *കണിക്കൊന്ന കഷായം വച്ച് കഴിക്കുക

*കീഴാർനെല്ലി അരച്ച് പിഴിഞ്ഞ് നീരിൽ പുരട്ടുക

*തൊട്ടാവാടി സമൂലമിട്ട് എണ്ണകാച്ചി പുരട്ടുക

*നെല്ലിയുടെ വേര് മോരിൽ അരച്ച് പുരട്ടുക

*തുമ്പയും മഞ്ഞളും ചേർത്തരച്ച് തേച്ച് കുളിക്കുക

*ഇന്തുപ്പ് വെളിച്ചെണ്ണയിൽ കാച്ചി പുരട്ടുക

*മരമഞ്ഞൾ,കടുക്,കൊട്ടം,മുത്തങ്ങ,തകരയരി,എള്ള് എന്നിവ ചേർത്തരച്ച് പുരട്ടുക

*ആര്യവേപ്പിലയും പച്ചമഞ്ഞളും കൂട്ടി അരച്ച് തേച്ച് കുളിക്കുക

*കൊന്നയുടെ ഇലയും മഞ്ഞളും ഒന്നിച്ചരച്ച് പുരട്ടുക.

പ്രമേഹത്തിന് പ്രതിവിധി

 *പാവയ്ക്കാ നീര് നിത്യവും വെറും വയറ്റിൽ കുടിക്കുക

*പാവയ്ക്കാ നീര് പതിവായി കഴിക്കുക

*വെള്ളക്കൂവ ഉണക്കിപ്പൊടിച്ചത് പശുവിൻ പാലിൽ കലക്കി കാച്ചി കഴിക്കുക

*മധുരകൊല്ലി(പഞ്ചാരകൊല്ലി)യുടെ ഇല പച്ചയ്ക്ക് കഴിക്കുക.

*കല്ലുവാഴയുടെ അരി ഉണക്കിപൊടിച്ച് ഒരു ടീസ്പൂൺ പാലിൽ ദിവസവും കഴിക്കുക.

*ഉള്ളി ദിവസവും കഴിക്കുക

*ഗോതമ്പ് ആഹാരങ്ങൾ ദിവസവും കഴിക്കുക

*നെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടിയും തേനും കലർത്തി കഴിക്കുക

*കൂവളത്തിൻ്റെ ഇല ഇടിച്ചു പിഴിഞ്ഞ് നിത്യവും രണ്ടു നേരം കഴിക്കുക

*ചിറ്റമൃതിൻ്റെ നീര് തേൻ ചേർത്ത് കഴിക്കുക

*തൊട്ടാവാടി ഇടിച്ചു പിഴിഞ്ഞ നീര് പാൽ ചേർത്ത് നിത്യവും രാവിലെ കുടിക്കുക

*മുതിര വറുത്ത് പൊടിച്ച് പശുവിൻ പാലിൽ പാലിലിട്ട് കാച്ചി കഴിക്കുക

*കീഴാർനെല്ലി മുഴുവനായി അരച്ച് ചെറിയ ഉരുളകളാക്കി വിഴുങ്ങുക

*അരച്ചെടുത്ത വെളുത്തുള്ളി ഒരു ഗ്ലാസ് പാലിൽ ചേർത്ത് ഉറങ്ഹുന്നതിനു മുമ്പ് കഴിക്കുക.