*വേലിപ്പരുത്തിയില അരച്ചിടുക
*ചെറൂള സമൂലമരച്ച് വച്ചുകെട്ടുക
*നീർവാളത്തില അരച്ച് ലേപനം ചെയ്യുക
*വേപ്പെണ്ണ ചൂടാക്കി പുരട്ടി ഉപ്പും പുളിയിലയും കിഴികെട്ടി ചൂടേല്പിക്കുക
*മരമഞ്ഞളും രാമച്ചവും ലേപനം ചെയ്യുക
*ഉമ്മത്തിലപൊടിച്ച് അരിപ്പൊടിയും മഞ്ഞൾപ്പൊടിയും കൂട്ടി വേദനയും നീരുമുള്ള ഭാഗത്ത് ലേപനം ചെയ്യുക
*മുട്ടയുടെ വെള്ളക്കരുവും ചെന്നിനായകവും ചേർത്ത് ചെറുചൂടോടെ ലേപനം ചെയ്യുക.
*കറ്റാർവാഴപ്പോള ഇടിച്ചു പിഴിഞ്ഞു നീരിൽ കടുക്ക ്അരച്ചു ചേർത്തു പുരട്ടുക
*ദേവദാരു,കുന്തിരിക്കം ഇവ അരിക്കാടിയിലരച്ച് നല്ലവണ്ണം ചൂടാക്കി ഇടയ്ക്കിടെ പൂശുക
*ഉമ്മത്തില നീരും കരിനൊച്ചിയിലനീരും ഉപ്പും ഭസ്മവും ചേർത്ത് ലേപനം ചെയ്യുക.
No comments:
Post a Comment