WRITTEN BY BHASKARAN.V.G,UDAYANOOR
WRITTEN BY BHASKARAN.V.G,UDAYANOOR
ഔഷധങ്ങളെക്കുറിച്ചുള്ള പുരാതന ഗ്രന്ഥം മെറ്റീരിയ മെഡിക്കയാണ്.ഇത് ആധികാരിക ഗ്രന്ഥമാണ്.ഇതു രചിച്ചത് ഗ്രീക്കുകാരനായ പെഡാനിയസ് ഡയസ് ക്കോറിഡ് സ് ആണ്.സസ്യങ്ങൾ,ഖനിജങ്ങൾ,ജന്തുക്കൾ എന്നീ മൂന്നു സ്രോതസ്സുകളിൽ നിന്നും മരുന്നുകളുണ്ടാക്കാമെന്നു അദ്ദേഹം തിരിച്ചറിഞ്ഞു.വിവിധ ഭൂപ്രദേശങ്ങളിലും കാലാവസ്ഥകളിലും വളരുന്ന സസ്യങ്ങൾ ഔഷധ ഗുണത്തിൽ വൈവിധ്യം കാണിക്കുമെന്നും അദ്ദേഹം കണ്ടെത്തി.അഞ്ചു ഗ്രന്ഥങ്ങളിലായി 600 സസ്യങ്ങൾ , 35 ജന്തുജന്യപദാർത്ഥങ്ങൾ ,90 ഖനിജങ്ങൾ എന്നിവ പ്രതിപാദ്യമായിട്ടുള്ള മെറ്റീരിയ മെഡിക്ക വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.ഓരോ ഔഷധവും സൂക്ഷിക്കേണ്ട വിധവും ഈ അമൂല്യ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്.സസ്യങ്ങളുടെ മൂപ്പെത്തിയതും വാടിപ്പോയതുമായ ഇലകളും വേരുകളും ഔഷധ നിർമ്മാണത്തിന് ഉത്തമമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
സമ്പാദകൻ :ഭാസ്കരൻ.വി.ജി,ഉദയന്നൂർ
വേപ്പില നാല് തണ്ട്,പച്ച മഞ്ഞൾ ഒരു കഷ്ണം ഇവ രണ്ടും സമം അരച്ച് ഒരു നെല്ലിക്കായുടെ കണക്ക് എടുത്ത് രാവിലെ കഴിക്കുക.വിഷാംശങ്ങൾ മാറുന്നതിനും,അലർജി-വാതരോഗ ശമനത്തിനും ആഴ്ചയിൽ ഒരു ദിവസം കഴിക്കുന്നത് നല്ലത്.
അഷ്ടവൈദ്യന്മാരെ സംബന്ധിച്ച് വൈവിധ്യമാർന്ന അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.ആയുർവേദത്തിൻ്റെ എട്ടു ശാഖകളിലും പ്രാവിണ്യം നേടിയവർ എന്നാണർത്ഥം.
ആയുർവ്വേദത്തിൻ്റെ പ്രധാന എട്ടു ശാഖകൾ
1,കായചികത്സ
2,ബാലചികിത്സ
3,ഗ്രഹചികിത്സ
4,ഊർധ്വാംഗചികിത്സ
5,ശല്യചികിത്സ
6,ദംഷ്ട്രചികിത്സ
7,ജരാചികിത്സ
8,വൃക്ഷചികിത്സ
ഈ എട്ടു വിഭാഗങ്ങൾ അഷ്ടാംഗങ്ങൾ എന്നറിയപ്പെടുന്നു.അഷ്ടാംഗഹൃദയത്തിൻ്റെ പ്രയോക്താക്കളായ വൈദ്യന്മാരുടെ പേരിനു മുമ്പിൽ അഷ്ടവൈദ്യൻ എന്ന സംബോധന നിലനിർത്തി വരുന്നു.
ത്വക്ക് രോഗങ്ങൾ, പ്രമേഹം,അമിതദാഹം,ഉന്മേഷക്കുറവ്,രക്തക്കുറവ്,ചുമ,അരുചി എന്നിവയ്ക്ക് പ്രതിവിധിയായി കരിഞ്ഞാലിയും രാമച്ചവും വെന്തവെള്ളം ദിവസേന കുടിക്കുക.