ഭാസ്കരൻ.വി.ജി,ഇടത്തിട്ട.
2016 മുതൽ എല്ലാവർഷവും ധന്വന്തരി ജയന്തി ആയുർവേദ ദിനമായി ആചരിച്ചു വരുന്നു.ഈ വർഷം നവംബർ 13-നാണ് ആയുർവേദ ദിനം.ആരോഗ്യരംഗത്ത് ആയുർവേദത്തിൻ്റെ പ്രാധാന്യം കൂടി വർദ്ധിച്ചു വരുന്നു.ആയുർവേദ ദിനം എന്നത് ആചരണത്തിനപ്പുറം ആയുർവേദ രംഗത്തോടും സമൂഹത്തോടുമുള്ള പുനർ സമർപ്പണത്തിനുള്ള അവസരമായാണ് കണക്കാക്കുന്നത്.
ഈ വർഷത്തെ ആയുർവേദ ദിനത്തിൽ കോവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള ആയുർവേദത്തിൻ്റെ ഫലപ്രദമായ പങ്ക് പ്രധാനമായും ചർച്ച ചെയ്യും.ഗുജറാത്തിലെയും രാജസ്ഥാനത്തിലെയും ആയുർവേദ പഠന കേന്ദ്രങ്ങൾ ഇന്ന് രാജ്യത്തിനു പ്രധാനമന്ത്രി സമർപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ആയുർവേദ ദിനത്തിനുണ്ട്.പരമ്പരാഗത ചികത്സാരീതിയും-ഗവേഷണവും പ്രോത്സാഹിപ്പിക്കാൻ സർക്കാർ സ്വീകരിക്കുന്ന നിലപാട് അഭിനന്ദനാർഹമാണ്.
ആയുഷ് വിദ്യാഭ്യാസ രംഗം ആധുനികവത്കരിക്കുക എന്ന ലക്ഷ്യം സർക്കാർ നടത്തുന്നു.ഇൻസ്റ്റിറ്റൃൂട്ട് ഓഫ് ടീച്ചിംഗ് ആൻ്റ് റിസർച്ച് ഇൻ ആയുർവേദ നാടിനു സമർപ്പിക്കുക വഴി ജാംനഗർ വിദ്യാഭ്യാസ രംഗത്തെ പ്രധാനപ്പെട്ട കേന്ദ്രമായി മാറും.