Showing posts with label ഗൃഹവൈദ്യം. Show all posts
Showing posts with label ഗൃഹവൈദ്യം. Show all posts

Saturday, December 4, 2021

ഷുഗർ രോഗ ശമനത്തിന് പാവൽ തണ്ട്

WRITTEN BY BHASKARAN.V.G,UDAYANOOR

ഷുഗർ രോഗ ശമനത്തിന് പാവൽ തണ്ട് ചെറു കഷ്ണങ്ങളാക്കി വെള്ളം വെന്ത് ദിവസേന കുടിക്കുന്നത് നല്ലതാണ്.രക്ത ശുദ്ധിക്കും,അസ്ഥി സംരക്ഷണത്തിനും അത്യുത്തമം.

വനാന്തരങ്ങളിൽ നിന്നും ഊറി വരുന്ന ജലം ഔഷധമാണ്...അമൃതാണ്.

 

Thursday, November 4, 2021

കടലാടി

 കേരളത്തിലെ വീട്ടുപറമ്പിലും പരിസരങ്ങളിലും കാണപ്പെടുന്ന ഒരു ചെറുസസ്യമാണ് കടലാടി.വിഷഹരവും നീർവാഴ്ചയും ഇല്ലാതാക്കുന്നതാണ് ഈ സസ്യം.അക്കിരാന്തെസ് ആസ്പെര എന്നാണ് കടലാടിയുടെ ശാസ്ത്രനാമം.അരമീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ഏകവർഷി കുറ്റിച്ചെടിയാണിത്.വലുതും ചെറുതും ഇടചേരുന്ന ഇലകൾ സന്ധികളിൽ വിന്യസിച്ചിച്ചിരിക്കുന്നു.പരുപരുത്ത ഫലങ്ങൾ മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ പറ്റിയാണ് വിതരണം ചെയ്യപ്പെടുന്നത്.കടലാടി സമൂലം ഔഷധ യോഗ്യമാണ്.

*കടലാടി സമൂലം കഷായമാക്കി രണ്ടുനേരവും സേവിച്ചാൽ ശരീരത്തിൽ ശമിക്കും.

*കടലാടിയില ഉണക്കിപ്പൊടിച്ച് തേനിൽ സേവിച്ചാൽ  അതിസാരം ശമിക്കും.

*കടലാടി സമൂലമെടുത്ത് കരിച്ച് ചാരം കലക്കിയ വെള്ളത്തിൻ്റെ തെളിനീർ കുടിച്ചാൽ വയറുവേദന ശമിക്കും.

Wednesday, November 3, 2021

അകത്തി

 അഗസ്തിചീര എന്നും അകത്തി എന്നും അറിയപ്പെടുന്ന ഈ ചെറുവൃക്ഷത്തിൻ്റെ ശാസ്ത്ര നാമം സെസ്ബാനിയ ഗ്രാൻഡി ഫ്ലോറ.6-9 മീറ്റർ ഉയരത്തിൽ വളരുന്ന ഈ വൃക്ഷത്തിൻ്റെ ഇലയും പൂവും ഇലക്കറിയായി ഉപയോഗിക്കുന്നതിനാലാണ് ചീര എന്ന വിശേഷണം ഉണ്ടായത്.പൂവിൻ്റെ നിറത്തെ ആധാരമാക്കി അകത്തിയെ വെള്ള,ചുവപ്പ് എന്നു രണ്ടായി തരംതിരിക്കാറുണ്ട്.

അകത്തിയുടെ ഇലയിൽ ധാരാളം പ്രോട്ടീനും കാത്സ്യവും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.ആയൂർവ്വേദ വിധിപ്രകാരം തിക്തരസവും ശീതവീര്യവുമാണ് ഇതിനുള്ളത്.വ്യക്ഷത്തിൻ്റെ തൊലി,ഇല,പൂവ്,കായ ഇവയെല്ലാം ഔഷധയോഗ്യമാണ്.

ഉപയോഗരീതികൾ

*എല്ലുകളുടെ വളർച്ചക്ക് കുട്ടികൾക്കു നൽകാവുന്ന ഒന്നാന്തരം ഇലക്കറിയാണ്  അകത്തി.

*അകത്തി ഇല ഉപ്പുചേർക്കാതെ തോരനാക്കിയോ നെയ്യിൽ വറുത്തോ കഴിക്കുന്നത് ജീവകം  'എ 'യുടെ കുറവുമൂലം ഉള്ള നേത്ര രോഗങ്ങൾ ശമിക്കും.


ചെറുനാരകം

 ജീവകം  സി യുടെ കലവറയാണ് ചെറുനാരകം.സിട്രസ് ഓറാൻ്റിഫോളിയ എന്നാണ് ചെറുനാരകത്തിൻ്റെ ശാസ്ത്രനാമം.

*നാരങ്ങാനീര് ശീലമാക്കുന്നത് രോഗപ്രതിരോധ ശേഷി നൽകും

*ചെറുനാരങ്ങാനീര് തേനോ പഞ്ചസാരയോ ചേർത്ത് കഴിക്കുന്നത് ദഹനം വർദ്ധിപ്പിക്കും.

*തുളസിയില നീരും ചെറുനീരങ്ങാനീരും സമം ചേർത്ത് പുരട്ടിയാൽ വിഷജീവികൾ കടിച്ചുള്ള നീരും വേദനയും മാറും.

*ചെറുനാരങ്ങാനീര് തലയിൽ തേച്ചു പിടിപ്പിക്കുന്നതും വെളിച്ചെണ്ണക്കൊപ്പം തലയിൽ തേക്കുന്നതും താരൻ ശമിപ്പിക്കും.

Sunday, October 31, 2021

വാതരോഗ ശമനത്തിന്

 വാത രോഗങ്ങൾ ഏതു തരത്തിലുള്ളതായാലും ചികിത്സിച്ചു ഭേദമാക്കാനുള്ള കഴിവ് ആയുർവ്വേദത്തിനുണ്ട്.

*കർപ്പൂരം പൊടിച്ചിട്ട് കടുകെണ്ണ ചൂടാക്കി പുരട്ടുക

*വെളുത്തുള്ളി എള്ളെണ്ണയിലരച്ചു കഴിക്കുക

*പ്ലാവില കീറിയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ദേഹം കഴുകുക

*വെറ്റില,കുറുന്തോട്ടി വേര് ഇവ കഷായം  വച്ചു കഴിക്കുക.

*കരിങ്കുറിഞ്ഞി വേരരച്ചു കഷായം ഉണ്ടാക്കി കഴിക്കുക.

*വയൽച്ചുള്ളി വേരുകൊണ്ടുള്ള കഷായം കഴിക്കുക.

*ജാതിക്ക നന്നായരച്ച് എള്ളെണ്ണയിൽൽ കലർത്തി ചെറുചൂടോടെ പുരട്ടി തലോടുക.


Saturday, October 30, 2021

മുത്തങ്ങ

 പല പുരാതന ഗ്രന്ഥങ്ങളിലും മുത്തങ്ങയുടെ ഔഷധ ഗുണം വിവരിക്കുന്നു.മുത്തങ്ങയുടെ കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുന്നത്.കേരളത്തിൽ സർവ്വ സാധാരണമായി കണ്ടു വരുന്ന ഔഷധ സസ്യമാണ് മുത്തങ്ങ.

ഒരു യൌവ്വന ദായക ഔഷധമാണ് മുത്തങ്ങ.ഇന്ന് വളരെ വേഗം മുത്തങ്ങ പുല്ല് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നുന്നു.വളരെ നീർ വാഴ്ചയുള്ള പ്രദേശങ്ങളിൽ ഈ ഔഷധ സസ്യം നന്നായി വളരുന്നു.മുത്തങ്ങ കിഴങ്ങ് ഉണക്കിപൊടിച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ വയറിളക്കം മാറും.മുത്തങ്ങ മോരിൽ അരച്ചു കുഴമ്പാക്കി പുരട്ടിയാൽ കഴുത്തിലുണ്ടാകുന്ന കുരുക്കൾ ശമിക്കും.സൈപ്പെറസ് റോട്ടുൻഡസ് (cyperus rotundus Lin) എന്നാണ് മുത്തങ്ങയുടെ ശാസ്ത്രീയ നാമം.

Thursday, October 28, 2021

കസ്തൂരി മഞ്ഞൾ

 കേരളം,തമിഴ് നാട് ,കർണ്ണാടക എന്നിവിടങ്ങളിലെ നിത്യഹരിത വനങ്ങളിൽ ധാരാളമായി കാണപ്പെടുന്നു.കസ്തൂരി മഞ്ഞൾ കൃഷ്ണതുളസി നീരിൽ അരച്ചിട്ടാൽ തേൾ വിഷം ശമിക്കും.കസ്തൂരി മഞ്ഞൾ,തിപ്പലി,ഇലവർഗതൊലി ഇവ 15 ഗ്രാം വീതം ഒന്നര ലിറ്റർ വെള്ളത്തിൽ വെന്ത്  400 മില്ലിയാക്കി  വറ്റിച്ച് 100 മില്ലി വീതം തേൻ മേമ്പൊടി ചേർത്ത് വെറും വയറ്റിലും അത്താഴശേഷവും തുടർച്ചയായി ഏഴു ദിവസം കഴിച്ചാൽ തലനീരിറക്കം പൂർണമായി ശമിക്കും.

കസ്തൂരി മഞ്ഞൾ ഇല ഇടിച്ചു പിഴിഞ്ഞ നീര് കാൽ ലിറ്ററിൽ അയമോദകം പൊടിച്ചു ചേർത്ത് കഴിച്ചാൽ മഹോദര രോഗത്തിന് ആശ്വാസം ലഭിക്കും.

Tuesday, October 26, 2021

ആനച്ചുവടി

 കേരളത്തിൽ ധാരാളമായി കണ്ടു വരുന്ന ഒരു ഔഷധ സസ്യമാണ് ആനച്ചുടി.ഡിസംബർ ,ജനുവരി, മാസങ്ങളിലാണ് ഇത് പൂക്കുന്നത്.പൂകരിഞ്ഞു കഴിയുമ്പോൾ കറുത്ത ചെറു വിത്തുകൾ കാണാം.ആ വിത്തു മുളച്ച് പുതിയ ചെടി ഉണ്ടാകുന്നുന്നു.

ആനയടിയൻ ഒരു കട പറിച്ച് കഴുകി ചതച്ച് എള്ളെണ്ണയിൽ ഞരടിപ്പിഴിഞ്ഞ് ആ എണ്ണ കഴിച്ചാൽ 15 ദിവസം കൊണ്ട് അർശ്ശസ് ശമിക്കും.

കയ്യോന്നി

 ഇന്ത്യയിലുട നീളം കണ്ടു വരുന്ന ഔഷധ സസ്യമാണ് കയ്യോന്നി(ECLIPTA PROSTRATA).

തേൾവിഷം മാറ്റാൻ കയ്യോന്നി ചാറ് അഞ്ച് മില്ലി ഒരു പ്രാവിശ്യം സേവിക്കുകയും കയ്യോന്നി സമൂലം അരച്ച് തേൾകുത്തിയ ഭാഗത്ത് തേയ്ക്കുകയും ചെയ്താൽ വിഷം ശമിക്കും.കയ്യോന്നി (കയ്യുണ്യം) ഉണക്കിയത് 100 ഗ്രാം,നെല്ലിക്കാതൊണ്ട് ഉണക്കിയത് 100 ഗ്രാം,തിപ്പൊലി 100 ഗ്രാം ഇവ പൊടിച്ച് നിത്യേന മൂന്ന് ഗ്രാം വീതം നെയ്യിൽ ചേർത്ത് സേവിക്കുക.

വെളുത്ത കീഴാർ നെല്ലി 50 ഗ്രാം,കൊടകൻ ഇല 50 ഗ്രാം,കയ്യോന്നി 50 ഗ്രാം ഇതെല്ലാം ഇടിച്ചു പിഴിഞ്ഞ നീര് നിത്യേന 10 മില്ലി വീതം 21 ദിവസം സേവിച്ചാൽ കരൾ രോഗവും പ്ലീഹാ രോഗങ്ങളും ശമിക്കും.

പുത്തരിച്ചുണ്ട

 സിംഹി എന്നറിയപ്പെടുന്ന പുത്തരിച്ചുണ്ട കേരളത്തിലുടനീളം കണ്ടു വരുന്ന ഔഷധ സസ്യമാണ്.പുത്തരിച്ചുണ്ട സമൂലം കൊത്തിയരിഞ്ഞ് ഉണക്കിപ്പൊടിച്ച് അരസ്പൂൺ ചൂടുവെള്ളത്തിൽ കലക്കി ദിവസം രണ്ടു നേരം എന്ന കണക്കിന് ഏഴു ദിവസം തുടർച്ചയായി കഴിച്ചാൽ ശ്വാസതടസ്സവും ശ്വാസം മുട്ടും കുറയും.

പനിയും ജലദോഷവും വന്നാൽ ആടലോടക വേര്,പുത്തരിച്ചുണ്ട വേര്,മുത്തങ്ങാക്കിഴങ്ങ്,കുറുന്തോട്ടി വേര്, ചുക്ക്,കുരുമുളക്,തിപ്പലി,പർപ്പടക പുല്ല്, ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം ഒന്നര ലിറ്റർ വെള്ളത്തിൽ വെന്ത് നാനൂറ് മില്ലിയാക്കി വറ്റിച്ച് നൂറ് മില്ലി വീതം തേൻ മേമ്പൊടി ചേർത്ത് ദിവസം രണ്ട് നേരം സേവിച്ചാൽ രണ്ട് ദിവസം കൊണ്ട് പനി,ജലദോഷം,കഫക്കെട്ട് എന്നിവ ശമിക്കും.

പുത്തരിച്ചുണ്ട വേര് അഞ്ച് ഗ്രാം ചെറുജീരകം അഞ്ച് ഗ്രാം പഴുത്ത പ്ലാവില ഞെട്ട് അഞ്ച് ഗ്രാം ഇവ രണ്ട് ഗ്രാം ഇവ രണ്ട് ഗ്ലാസ് വെള്ളത്തിൽ വെന്ത് അര ഗ്ലാസ്സാകുമ്പോൾ വാങ്ങി അതിൽ വിധി പ്രകാരം തയ്യാറാക്കിയ രണ്ട് ധന്വന്തരം ഗുളിക അരച്ച് കുടിച്ചാൽ ഹൃദ്യോഗികൾക്ക് പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദനയും നെഞ്ചു വിലക്കവും മാറി കിട്ടും.

പുളിയാറൽ

 ഇന്ത്യയിലുടനീളം വെള്ളക്കെട്ടുകളിലും പാടവരമ്പത്തും ധാരാളമായി കണ്ടുവരുന്ന ഔഷധസസ്യമാണ് പുളിയാറൽ.

പുളിയാറൽ സമൂലം 10 ഗ്രാം എടുത്ത് 100 മില്ലി മോരിൽ തിളപ്പിച്ച് 50 മില്ലി വീതം വൈകിട്ടും രാവിലെയും കഴിച്ചാൽ വയറിളക്കം ശമിക്കും.പുളിയാറൽ സമൂലം 60 ഗ്രാം എടുത്ത് ഒന്നര ലിറ്റർ മോരിൽ തിളപ്പിച്ച് 400 മില്ലിയായി വറ്റിച്ച് 100 മില്ലിയെടുത്ത് ഇന്തുപ്പ് മേമ്പൊടി ചേർത്ത് കഴിച്ചാൽ രക്താർശ്ശസ്,രക്താതിസാരം,കഫാതിസാരം എന്നിവ ഭേദമാകും.

Saturday, October 23, 2021

കച്ചോലം(KAEMPFERIA GALANGA)

സംസ്കൃതം ശത്യ,ദ്രാവിഡ

തമിഴ് കച്ചോലം 

കേരളത്തിൽ വ്യാപകമായി കാണുന്ന കച്ചോലം നാണ്യവിളയായും കൃഷി ചെയ്യാറുണ്ട്.കിഴങ്ങു വർഗ്ഗത്തിൽ പെട്ടതാണ് കച്ചോലം.ചുമ,ശ്വാസംമുട്ട്,വാതരോഗം ഇവയ്ക്കുള്ള എല്ലാ മരുന്നിലും കച്ചോലം ചേർക്കുന്നു.അലർജി കൊണ്ടുള്ള തുമ്മൽ മാറാൻ 20 മില്ലി പച്ച നെല്ലിക്ക നീരോടൊപ്പം മൂന്ന് ഗ്രാം കച്ചോലം അരച്ചുകലക്കി കുടിക്കുകയോ അല്ലെങ്കിൽ ഒരു കഷണം കച്ചോലം ചവിച്ചിറക്കിയശേഷം നെല്ലിക്ക നീര് കുടിക്കുയോ ചെയ്യുക.ഏഴ് ദിവസം തുടർച്ചയായി ഒരു നേരം കഴിക്കുക.

അലർജിക്കുള്ള പരിഹാരങ്ങൾ

 *കോവലിൻ്റെ ഇല അരച്ച് ദേഹത്ത് തേയ്ക്കുക

*അയമോദകം പൊടിച്ച് ശർക്കരയിൽ ചേർത്ത് കഴിക്കുക

*ചുവന്ന തുളസിയില നീര് ചൂടുവെള്ളത്തിൽ ചേർത്ത് കുളിക്കുക

*കടുക്ക,നെല്ലിക്ക,താന്നിക്ക ഇവയുടെ ചൂർണ്ണം നെയ്യിൽ കഴിക്കുക

*തൊട്ടാവാടി നീര് ചേർത്ത് കാച്ചിയ വെളിച്ചെണ്ണ ദേഹത്ത് പുരട്ടുക

*വേപ്പിലയും മഞ്ഞളും ചേർത്തരച്ച് ഒരു നെല്ലിക്കാ അളവിൽ രാവിലെ ചൂടുവെള്ളത്തിൽ കഴിക്കുക

*ചെറുനാരങ്ങാ നീരിൽ കുറുന്തോട്ടിയില അരച്ച് കുഴമ്പാക്കി പുരട്ടുക

*തൊട്ടാവാടി സമൂലം അരച്ച് നീരെടുത്ത് സേവിക്കുക

*വാതകൊല്ലിയുടെ വേരരച്ച് കിഴികെട്ടി മൂക്കിൽ വലിക്കുക

*മഞ്ഞളും കറിവേപ്പിലയും തുല്ല്യ അളവിൽ ഗുളികയാക്കി നിത്യേന കഴിക്കുക.

*താന്നിക്കാതോട് പൊടിച്ചിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക

ഉളുക്കിന് പരിഹാരം

 *വേലിപ്പരുത്തിയില അരച്ചിടുക

*ചെറൂള സമൂലമരച്ച് വച്ചുകെട്ടുക

*നീർവാളത്തില അരച്ച് ലേപനം ചെയ്യുക

*വേപ്പെണ്ണ ചൂടാക്കി പുരട്ടി ഉപ്പും പുളിയിലയും കിഴികെട്ടി ചൂടേല്പിക്കുക

*മരമഞ്ഞളും രാമച്ചവും ലേപനം ചെയ്യുക

*ഉമ്മത്തിലപൊടിച്ച് അരിപ്പൊടിയും മഞ്ഞൾപ്പൊടിയും കൂട്ടി വേദനയും നീരുമുള്ള ഭാഗത്ത് ലേപനം ചെയ്യുക

*മുട്ടയുടെ വെള്ളക്കരുവും ചെന്നിനായകവും ചേർത്ത് ചെറുചൂടോടെ ലേപനം ചെയ്യുക.

*കറ്റാർവാഴപ്പോള ഇടിച്ചു പിഴിഞ്ഞു നീരിൽ കടുക്ക ്അരച്ചു ചേർത്തു പുരട്ടുക

*ദേവദാരു,കുന്തിരിക്കം ഇവ അരിക്കാടിയിലരച്ച് നല്ലവണ്ണം ചൂടാക്കി ഇടയ്ക്കിടെ പൂശുക

*ഉമ്മത്തില നീരും കരിനൊച്ചിയിലനീരും ഉപ്പും ഭസ്മവും ചേർത്ത് ലേപനം ചെയ്യുക.

Friday, October 22, 2021

കുറുന്തോട്ടി

 വാതരോഗത്തിന് ഏറ്റവും ശ്രേഷ്0മായ പ്രതിവിധിയാണ് കുറുന്തോട്ടി.കേരളത്തിൽ വള്ളിക്കുറിന്തോട്ടി,ആനക്കുറുന്തോട്ടി,വൻകുറുന്തോട്ടി,സാധാരണകുറുന്തോട്ടി എന്നിവ കണ്ടു വരുന്നു.വള്ളിക്കുറുന്തോട്ടി അപൂർവ്വമായി മാത്രമേ ഔഷധത്തിന് ഉപയോഗിക്കാറുള്ളൂ.നീർമരുതിൻ തൊലി,കുറുന്തോട്ടി വേര്,ആനക്കുറുന്തോട്ടി വേര്,കടുക്കാത്തൊണ്ട്,പുഷ്കരമൂലം,വയമ്പ്,അരത്ത,ഓരിലവേര്, ഇവ ഓരോന്നും തുല്യമായെടുത്ത് ഉണക്കി പൊടിച്ച് അഞ്ച് ഗ്രാം പൊടി ദിവസം രണ്ട് നേരം പാലിൽ സേവിച്ചാൽ ഹൃദയപേശികൾക്ക് ബലം വർധിച്ച് ഹൃദയധമനികളിൽ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പ് പൂർണ്ണമായും ശമിക്കും.

വൻകുറുന്തോട്ടി വേരും നീർമരുതിൻ തൊലിയും പൊടിച്ച് പശുവിൻ പാലിൽ അഞ്ച് ഗ്രാം വീതം ദിവസവും രണ്ടു നേരം രണ്ട് മാസം സേവിച്ചാൽ ആരോഗ്യത്തോടെ ഏറെ വർഷം ജീവിക്കാമെന്നാണ് ആരോഗ്യവചനം.

ത്വക് രോഗങ്ങൾക്ക് പ്രതിവിധി

 *കണിക്കൊന്ന കഷായം വച്ച് കഴിക്കുക

*കീഴാർനെല്ലി അരച്ച് പിഴിഞ്ഞ് നീരിൽ പുരട്ടുക

*തൊട്ടാവാടി സമൂലമിട്ട് എണ്ണകാച്ചി പുരട്ടുക

*നെല്ലിയുടെ വേര് മോരിൽ അരച്ച് പുരട്ടുക

*തുമ്പയും മഞ്ഞളും ചേർത്തരച്ച് തേച്ച് കുളിക്കുക

*ഇന്തുപ്പ് വെളിച്ചെണ്ണയിൽ കാച്ചി പുരട്ടുക

*മരമഞ്ഞൾ,കടുക്,കൊട്ടം,മുത്തങ്ങ,തകരയരി,എള്ള് എന്നിവ ചേർത്തരച്ച് പുരട്ടുക

*ആര്യവേപ്പിലയും പച്ചമഞ്ഞളും കൂട്ടി അരച്ച് തേച്ച് കുളിക്കുക

*കൊന്നയുടെ ഇലയും മഞ്ഞളും ഒന്നിച്ചരച്ച് പുരട്ടുക.

പ്രമേഹത്തിന് പ്രതിവിധി

 *പാവയ്ക്കാ നീര് നിത്യവും വെറും വയറ്റിൽ കുടിക്കുക

*പാവയ്ക്കാ നീര് പതിവായി കഴിക്കുക

*വെള്ളക്കൂവ ഉണക്കിപ്പൊടിച്ചത് പശുവിൻ പാലിൽ കലക്കി കാച്ചി കഴിക്കുക

*മധുരകൊല്ലി(പഞ്ചാരകൊല്ലി)യുടെ ഇല പച്ചയ്ക്ക് കഴിക്കുക.

*കല്ലുവാഴയുടെ അരി ഉണക്കിപൊടിച്ച് ഒരു ടീസ്പൂൺ പാലിൽ ദിവസവും കഴിക്കുക.

*ഉള്ളി ദിവസവും കഴിക്കുക

*ഗോതമ്പ് ആഹാരങ്ങൾ ദിവസവും കഴിക്കുക

*നെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടിയും തേനും കലർത്തി കഴിക്കുക

*കൂവളത്തിൻ്റെ ഇല ഇടിച്ചു പിഴിഞ്ഞ് നിത്യവും രണ്ടു നേരം കഴിക്കുക

*ചിറ്റമൃതിൻ്റെ നീര് തേൻ ചേർത്ത് കഴിക്കുക

*തൊട്ടാവാടി ഇടിച്ചു പിഴിഞ്ഞ നീര് പാൽ ചേർത്ത് നിത്യവും രാവിലെ കുടിക്കുക

*മുതിര വറുത്ത് പൊടിച്ച് പശുവിൻ പാലിൽ പാലിലിട്ട് കാച്ചി കഴിക്കുക

*കീഴാർനെല്ലി മുഴുവനായി അരച്ച് ചെറിയ ഉരുളകളാക്കി വിഴുങ്ങുക

*അരച്ചെടുത്ത വെളുത്തുള്ളി ഒരു ഗ്ലാസ് പാലിൽ ചേർത്ത് ഉറങ്ഹുന്നതിനു മുമ്പ് കഴിക്കുക.

രക്തവാതത്തിനു പ്രതിവിധി

 *കുരുന്തോട്ടി വേര് കഷായം വച്ച് കഴിക്കുക

*അമുക്കുരം കഷായംവച്ച് കഴിക്കുക

*ഉലുവ രാത്രി വെള്ലത്തിലിട്ട് രാവിലെ ഞെരടി വെള്ളം കുടിക്കുക

*വെളുത്ത തഴുതാമയിട്ട് എണ്ണകാച്ചി ഉപയോഗിക്കുക

*തൊട്ടാവാടി സമൂലം ചതച്ചിട്ട് വെന്തവെള്ളം കഴുകുക

*കാഞ്ഞിരവേര് കഷായം വച്ച വെള്ളം കൊണ്ട് കഴുകുക

*ചിറ്റമൃത് ഇടിച്ചുപിഴിഞ്ഞ നീര് പാലിൽ ചേർത്ത് കാച്ചി കുടിക്കുക.

*ഉലുവ പാലിൽ പുഴുങ്ങി അരച്ച് വെണ്ണയിൽ ചാലിച്ച് പുരട്ടുക

*വെളുത്ത തഴുതാമയിട്ട് എണ്ണകാച്ചി ഉപയോഗിക്കുക

*ത്രിഫലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുക


തലവേദനയ്ക്ക്

 *മല്ലിയില  അരച്ച് നെറ്റിയിൽ പുരട്ടുക

*രക്തചന്ദനം അരച്ച് നെറ്റിയിൽ പുരട്ടുക

*കടുക് അരച്ച് നെറ്റിയിലും കാൽപ്പാദങ്ങളിലും പുരട്ടുക

*ആനച്ചുവടിയുടെ വേര് അരച്ച് നെറ്റിയിൽ പുരട്ടുക

*യൂക്കാലിയുടെ ഇല അരച്ച് നെറ്റിയിൽ പുരട്ടുക.

*ചുവന്നുള്ളിയും കല്ലുപ്പും ചേർത്തരച്ച്  നെറ്റിയിൽ പുരട്ടുക

*പാൽ വള്ളിയുടെ ഇല അരച്ച് നെറ്റിയിൽ പുരട്ടുക

*ചെറുനാരങ്ങ കടുപ്പമുള്ള ചായയിൽ പിഴിഞ്ഞ് കുടിക്കുക

*ഒരു സ്പൂൺ കടുകും ഒരല്ലി വെളുത്തുള്ളിയും ചേർത്തരച്ച് നെറ്റിയിൽ പുരട്ടുക

*തുമ്പയുടെ കിളുന്തില അരച്ച് നെറ്റിയിലിടുക

*കൊഴുപ്പയില അരച്ച് നെറ്റിയിലിടുക.

*തുമ്പച്ചെടിയുടെ കിളുന്തില അരച്ച് നെറ്റിയിലിടുക

ചുമയുടെ ശമനത്തിന്

 *ഇഞ്ചി നീര് തേൻ ചേർത്ത് കഴിക്കുക

*വയമ്പ് തേനിൽ കുഴച്ച് കഴിക്കുക

*ആടലോടകവും ശർക്കരയും കഷായം വച്ച് കുടിക്കുക

*തുളസി സമൂലം കഷായം വച്ച് കഴിക്കുക

*കുരുമുളക് പൊടി തേനിൽ ചാലിച്ച് കഴിക്കുക

*തിപ്പൊലിപ്പൊടി ചെറു ചൂടുവെള്ളത്തിൽ ഇന്തുപ്പും ചേർത്ത് കഴിക്കുക

*ചെറുതിപ്പൊലിപ്പൊടി തുളസി നീരിൽ ചാലിച്ച് കഴിക്കുക

*പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക് പൊടി ഇവ സമം എടുത്ത് തേനിൽ ചാലിച്ച് കഴിക്കുക.

*ചുക്ക് പഞ്ചസാര ചേർത്ത് തൈര് വെള്ളത്തിൽ കലക്കി കുടിക്കുക.

*കൈതചക്കയുടെ ഇല ഇടിച്ച് പിഴിഞ്ഞ് നീരെടുത്ത് പഞ്ചസാര ചേർത്ത് കഴിക്കുക.