ഔഷധങ്ങളെക്കുറിച്ചുള്ള പുരാതന ഗ്രന്ഥം മെറ്റീരിയ മെഡിക്കയാണ്.ഇത് ആധികാരിക ഗ്രന്ഥമാണ്.ഇതു രചിച്ചത് ഗ്രീക്കുകാരനായ പെഡാനിയസ് ഡയസ് ക്കോറിഡ് സ് ആണ്.സസ്യങ്ങൾ,ഖനിജങ്ങൾ,ജന്തുക്കൾ എന്നീ മൂന്നു സ്രോതസ്സുകളിൽ നിന്നും മരുന്നുകളുണ്ടാക്കാമെന്നു അദ്ദേഹം തിരിച്ചറിഞ്ഞു.വിവിധ ഭൂപ്രദേശങ്ങളിലും കാലാവസ്ഥകളിലും വളരുന്ന സസ്യങ്ങൾ ഔഷധ ഗുണത്തിൽ വൈവിധ്യം കാണിക്കുമെന്നും അദ്ദേഹം കണ്ടെത്തി.അഞ്ചു ഗ്രന്ഥങ്ങളിലായി 600 സസ്യങ്ങൾ , 35 ജന്തുജന്യപദാർത്ഥങ്ങൾ ,90 ഖനിജങ്ങൾ എന്നിവ പ്രതിപാദ്യമായിട്ടുള്ള മെറ്റീരിയ മെഡിക്ക വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.ഓരോ ഔഷധവും സൂക്ഷിക്കേണ്ട വിധവും ഈ അമൂല്യ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്.സസ്യങ്ങളുടെ മൂപ്പെത്തിയതും വാടിപ്പോയതുമായ ഇലകളും വേരുകളും ഔഷധ നിർമ്മാണത്തിന് ഉത്തമമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.