രാഷ്ട്രപതിയുടെ മെഡലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ അന്വേഷണ മികവിനുള്ള പുരസ്കാരവും സ്വന്തമാക്കിയ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സൈമൺ ഐ.പി.എസിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു.കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ നിയമത്തിനു മുന്നിലെത്തിച്ചതിൻ്റെ അംഗീകാരമായാണ് ബാഡ്ജ് ഓഫ് ഓണർ ഉത്തരവായത്.