Showing posts with label പുരസ്കാരം. Show all posts
Showing posts with label പുരസ്കാരം. Show all posts

Wednesday, November 25, 2020

ഡോ.ടി.കെ.സുമയ്ക്ക് പുരസ്കാരം

 ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രഫസറും ഫൈലേറിയ ഗവേഷണ വിഭാഗം മേധാവിയുമായ ഡോ.ടി.കെ സുമയ്ക്ക് അമേരിക്കൻ സൊസൈറ്റി ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ആൻഡ് ഹൈജീനിൻ്റെ 2020-ലെ രാജ്യാന്തര പുരസ്കാരം.30 വർഷത്തെ പ്രവർത്തനത്തിലൂടെ ഇന്ത്യൻ മെഡിക്കൽ ഗവേഷണ രംഗത്തു ഫൈലേറിയ ഗവേഷണ വിഭാഗത്തെ മുൻപന്തിയിലെത്തിച്ചതിനാണ് പുരസ്കാരം.ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളിയാണ് ഡോ.സുമ.