Tuesday, November 30, 2021
കടലാടിയുടെ ഔഷധ ഗുണങ്ങൾ
Friday, November 26, 2021
പത്മശ്രീ ലക്ഷ് മികുട്ടിയമ്മ
ആര്യവേപ്പ്
സമ്പാദകൻ :ഭാസ്കരൻ.വി.ജി,ഉദയന്നൂർ
വേപ്പില നാല് തണ്ട്,പച്ച മഞ്ഞൾ ഒരു കഷ്ണം ഇവ രണ്ടും സമം അരച്ച് ഒരു നെല്ലിക്കായുടെ കണക്ക് എടുത്ത് രാവിലെ കഴിക്കുക.വിഷാംശങ്ങൾ മാറുന്നതിനും,അലർജി-വാതരോഗ ശമനത്തിനും ആഴ്ചയിൽ ഒരു ദിവസം കഴിക്കുന്നത് നല്ലത്.
Thursday, November 25, 2021
അഷ്ടവൈദ്യന്മാർ
അഷ്ടവൈദ്യന്മാരെ സംബന്ധിച്ച് വൈവിധ്യമാർന്ന അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.ആയുർവേദത്തിൻ്റെ എട്ടു ശാഖകളിലും പ്രാവിണ്യം നേടിയവർ എന്നാണർത്ഥം.
ആയുർവ്വേദത്തിൻ്റെ പ്രധാന എട്ടു ശാഖകൾ
1,കായചികത്സ
2,ബാലചികിത്സ
3,ഗ്രഹചികിത്സ
4,ഊർധ്വാംഗചികിത്സ
5,ശല്യചികിത്സ
6,ദംഷ്ട്രചികിത്സ
7,ജരാചികിത്സ
8,വൃക്ഷചികിത്സ
ഈ എട്ടു വിഭാഗങ്ങൾ അഷ്ടാംഗങ്ങൾ എന്നറിയപ്പെടുന്നു.അഷ്ടാംഗഹൃദയത്തിൻ്റെ പ്രയോക്താക്കളായ വൈദ്യന്മാരുടെ പേരിനു മുമ്പിൽ അഷ്ടവൈദ്യൻ എന്ന സംബോധന നിലനിർത്തി വരുന്നു.
കരിഞ്ഞാലി കാതൽ വെന്തവെള്ളത്തിൻ്റെ ഗുണങ്ങൾ
ത്വക്ക് രോഗങ്ങൾ, പ്രമേഹം,അമിതദാഹം,ഉന്മേഷക്കുറവ്,രക്തക്കുറവ്,ചുമ,അരുചി എന്നിവയ്ക്ക് പ്രതിവിധിയായി കരിഞ്ഞാലിയും രാമച്ചവും വെന്തവെള്ളം ദിവസേന കുടിക്കുക.
Wednesday, November 24, 2021
രക്തത്തിൽ പഞ്ചസാരയുടെ അളവ് അമിതമായാൽ എന്തു ചെയ്യണം ?
രക്തത്തിൽ പഞ്ചസാരയുടെ അളവ് അമിതമായാൽ രണ്ട് കഴഞ്ച് അമൃത് ചതച്ച് ഒരു ക്ലാസ് വെള്ളത്തിൽ വൈകിട്ട് ഇട്ടു വെയ്ക്കുക.രാവിലെ എടുത്തു കുടിക്കുക.തുടർച്ചയായി ഇപ്രകാരം ചെയ്യുക.
അലർജി
അലർജിക്ക് പരിഹാരമായി വേപ്പിൻ പട്ട,കണിക്കൊന്നപട്ട,കച്ചൂരകിഴങ്ങ്,ജാതിക്ക നാലെണ്ണം,തിപ്പലി,ചിറ്റരത്ത(അരത്ത),കുടങ്ങൽ,അയമോദകം,വയമ്പ് 100 ഗ്രാം ക്രമത്തിൽ കഷായം വെച്ച് പാൽകായം തൊട്ടുകുടിക്കുക.
-
WRITTEN BY BHASKARAN.V.G,UDAYANOOR Scoparia dulcs is a species of flowering plant in the plantain family.Common names include Licorice weed ...
-
WRITTEN BY BHASKARAN.V.G,UDAYANOOR ഷുഗർ രോഗ ശമനത്തിന് പാവൽ തണ്ട് ചെറു കഷ്ണങ്ങളാക്കി വെള്ളം വെന്ത് ദിവസേന കുടിക്കുന്നത് നല്ലതാണ്.രക്ത ശുദ്ധിക...