WRITTEN BY BHASKARAN.V.G,UDAYANOOR
2017-ലെ പത്മശ്രീ നേടിയവരിൽ നാട്ടുസസ്യജ്ഞാനത്തിൻ്റെ പ്രയോക്താവായ ലക്ഷ്മികുട്ടിയമ്മയും ഉണ്ടായിരുന്നു.തിരുവനന്തപുരം ജില്ലയിലെ കല്ലാർ എന്ന വനപ്രദേശത്തുനിന്നുള്ള ലക്ഷ്മികുട്ടിയമ്മ ജനിച്ചത് കാണിസമുദായത്തിലാണ്.പിതാവിൽ നിന്നും പഠിച്ച വിഷചികത്സയും മറ്റു വിവിധ ചികിത്സകളും സമൂഹത്തിനായി അവർ പകർന്നു നൽകി.അതിനുള്ള അംഗീകാരമാണ് രാഷ് ട്രത്തിൻ്റെ ആദരം.വിവിധ വിദ്യാഭ്യാസ -ഗവേഷണ സ്ഥാപനങ്ങളിൽ ക്ഷണിതാവായ പ്രഭാഷക കൂടിയാണവർ.
ലക്ഷ് മികുട്ടിയമ്മ വൈദ്യചികിത്സയ്ക്ക് പ്രതിഫലമൊന്നും വാങ്ങിയിരുന്നില്ല.ആസ്ട്രേലിയയിൽ വരെ ശിക്ഷ്യഗണങ്ങളുള്ള ലക്ഷ് മികുട്ടിയമ്മയെ രാജ്യം പത്മശ്രീ നൽകി ആദരമർപ്പിച്ചപ്പോൾ നാട്ടുവൈദ്യ ചികിത്സാ മേഖലയ്ക്ക് കൂടിയുള്ള അംഗീകാരമായിരുന്നു അത്.പ്രാഥമിക വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള ഈ സ്ത്രീ പലവിധ പ്രസന്ധികളെയും തരണം ചെയ് താണ് മുന്നേറിയത്.വിതുര-പൊന്മുടി റൂട്ടിൽ നിന്നും കിലോമീറ്ററുകൾ മാത്രം നടന്നെത്താൻ കഴിയുന്ന ഇവരുടെ കുടിലിലേക്ക് രാജ്യത്തിൻ്റെ പുരസ്കാരം കടന്നുവന്നത് കർമ്മരംഗത്ത് അവർനേടിയെടുത്ത ജനപ്രീതിയുടെ അംഗീകാരം കൂടിയാണ്.
No comments:
Post a Comment