ഓരോ പൌരനും സമൂഹത്തിന് വേണ്ടിയുള്ളതാണെന്നും സമൂഹത്തിൻ്റെ ഉത്തമതാൽപ്പര്യങ്ങളാണ് പൌരൻ്റേതെന്നുമുള്ള തിരിച്ചറിവാണ് പൌരബോധം.രാഷ്ട്ര പുരോഗതിയ്ക്ക് പൌരബോധം അനിവാര്യമാണ്.ഒരു ക്ഷേമ രാഷ്ട്ര രൂപികരണത്തിന് പൌരബോധം അനിവാര്യമാണ്.കുടുംബം, സംഘടനകൾ , വിദ്യാഭ്യാസം ,സാമൂഹിക വ്യവസ്ഥ , രാഷ്ട്രീയ വ്യവസ്ഥ എന്നിവയാണ് പൌരബോധത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങൾ.
സാമൂഹിക നന്മ പൂർണ്ണമായും ഉൾകൊണ്ടുക്കൊണ്ടുള്ള ക്രീയാത്മക പ്രവർത്തനത്തിലൂടെയും ഇടപെടലുകളിലൂടെയും മാത്രമേ പൌരബോധം വളർത്താൻ കഴിയൂ.