നാട്ടറിവ്
സമ്പാദനം : ഭാസ്കരൻ വി.ജി, ഇടത്തിട്ട
നാട്ടിൻപുറങ്ങളിൽ സർവ്വസാധാരണമായി ഉപയോഗിച്ചുവരുന്ന ഔഷധസസ്യമാണ് കുടുക്കനൂലി.വള്ളിയായി മരങ്ങളിൽ പടർന്നു കയറിവളരുന്ന ഈ ഔഷധച്ചെടിയെ പുരാതനകാലം മുതൽ ജലദോഷശമനത്തിനായി ഉപയോഗിച്ചു വരുന്നു.ഇതിൻെറ എല്ലാഭാഗങ്ങളും ഉപയോഗപ്രദമാണ്.
ജലദോഷം,കഫക്കെട്ട് എന്നിവ മാറാൻ ഇലഇടിച്ചു പിഴിഞ്ഞു ( അര തുടം ) ,അര തുടം തുളസിനീരും ചേർത്ത് കുടിച്ചാൽ മതി.ആഴ്ചയിൽ ഒരു ദിവസം ഒരു തുടം കുടുക്കനൂലിനീര് കുടിക്കുന്നത് ശരീരത്തിലെ വിഷാംശം മാറുന്നതിന് നല്ലതാണ്.
No comments:
Post a Comment