നമ്മുടെ നാട്ടിൻ പുറങ്ങളിലും വനാന്തരങ്ങളിലും കാണപ്പെടുന്ന ഔഷധസസ്യങ്ങൾക്ക് ഒട്ടേറെ ഔഷധ ഗുണങ്ങൾ ഉണ്ട്.അവയിൽ ചിലത് നമുക്ക് അറിയുന്നതും ചിലത് അറിയാത്തതുമാണ്.വാമൊഴിയായി ഒരു തലമുറയിൽ നിന്നും മറ്റൊരു തലമുറയിലേക്ക് കൈമാറി വരുന്ന ഔഷധസസ്യങ്ങളുടെ ഗുണഗണങ്ങൾ ഉണ്ടാകാം. അവ ശേഖരിച്ച് സമൂഹത്തിനും ,രാജ്യത്തിനും സമർപ്പിക്കേണ്ടത് അനിവാര്യമാണ്.കല്ലാറിലെ ലക്ഷ്മിക്കുട്ടി അമ്മയെപ്പോലുള്ള പ്രശസ്തരുടെ സേവനവും ആയുർവ്വേദ ഔഷധങ്ങളെക്കുറിച്ചുള്ള അറിവും നമ്മുടെ രാജ്യത്തിന് ഒരു മുതൽ കൂട്ടാണ്.
ചെന്നീർക്കര നാടുവാഴിയായ ശക്തിഭദ്ര രാജാവ് ആയുവേദ വൈദ്യൻമാർക്ക് ഒട്ടേറെ പ്രോത്സാഹനം നൽകിയിരുന്നു.അദ്ദേഹത്തിൻെറ ഭരണകാലത്ത് നാട്ടിലെ ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പ്രേത്സാഹനം നല്കിയിരുന്നു.
നമ്മുടെ ഈ ബ്ലോഗിൽ കൂടി ഭാസ്കരൻ വി.ജി,ഇടത്തിട്ടയുടെ ഔഷധ അറിവുകൾ സമൂഹത്തിന് സമർപ്പിക്കുകയാണ്.കൂട്ടിച്ചേർക്കലുകൾ ഇല്ലാതെ അദ്ദേഹത്തിൻെറ അമൂല്യമായ അറിവുകൾ ഇവിടെ കുറിക്കുന്നു എല്ലാ ദിവസവും.അതിനാൽ സസ്യങ്ങളുടെ ശാസ്ത്ര നാമം കുറിപ്പിനൊപ്പം ഉണ്ടാകില്ല.എല്ലാവരും ഈ ബ്ലോഗ് വായിക്കുകയും ഷെയർ ചെയ്യുകയും ചെയ്യണം.
bhagyarajvb15.blogspot.com
നമ്മുടെ രാജ്യത്തും അമേരിക്കയിലും മറ്റും നിരവധി പേർ ഈ ബ്ലോഗ് വായിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്.ഔഷധ സസ്യങ്ങളെക്കുറിച്ച് പുത്തൻ അറിവ് സമ്പാദിക്കുന്നവർക്കും ,മരുന്ന് കമ്പനികൾക്കും ,ഗവേഷകർക്കും ഇതിലെ അറിവ് വളരെ സഹായകരമായിരിക്കും.
No comments:
Post a Comment