Wednesday, November 4, 2020

മിശ്രവിവാഹിതരുടെ മക്കൾക്കളുടെ ജാതി മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

 മിശ്രവിവാഹിതരുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും മറ്റ് ആനുകൂല്യങ്ങൾക്കും ജാതി സർട്ടിഫിക്കേറ്റ് ലഭിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സംസ്ഥാന ബാലാവകാശ കമ്മീഷൻ ശുപാർശ ചെയ്തു.സർട്ടിഫിക്കേറ്റുകളും സാക്ഷൃപത്രങ്ങളും നിയമാനുസൃതം നൽകുന്നതിന് കാലതാമസം വരുത്തുന്നത് മൂലം കുട്ടികൾക്ക് ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങൾക്ക് ബന്ധപ്പെട്ട  ഉദ്യോഗസ്ഥർ ഉത്തരവാദികൾ ആയിരിക്കുമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.ഇത്തരം പരാതികൾ ഗുരുതര അവകാശ ലംഘനമായി കണക്കാക്കി അച്ചടക്ക നടപടി സ്വീകരിക്കും.മാവേലിക്കര തട്ടാരമ്പലം സ്വദേശി പി.എം.അഭിജിത് കൃഷ്ണയുടെ പരാതിയിന്മേലാണ് കമ്മീഷൻ ഉത്തരവ്.

No comments:

Post a Comment