Friday, October 29, 2021

ആയൂവേദ വിദ്യാഭ്യാസം കേരളത്തിൽ

ആയൂർവ്വേദ വിദ്യാഭ്യാസ രംഗത്ത് അതുല്ല്യ സംഭാവനകളാണ് കേരളം നൽകിയിട്ടുള്ളത്. .ആദികാലത്ത്‌ ഉപദേശരൂപേണ കൈമാറിവന്ന ഈ ശാസ്‌ത്രം പിന്നീട്‌ വളരെക്കാലം ഗുരുകുലസമ്പ്രദായപ്രകാരമാണ്‌ പഠിപ്പിക്കപ്പെട്ടിരുന്നത്‌. ആയുർവേദാഭ്യസനത്തിൽ അതീവ താത്‌പര്യവും ആദരവും പ്രകടിപ്പിച്ചവരെ ജാതിമതഭേദമെന്യേ വിദ്യാർഥികളായി തിരഞ്ഞെടുത്തിരുന്നു. അവർക്ക്‌ ശാരീരികവും മാനസികവുമായ തികഞ്ഞ പരിശുദ്ധിയും അനുശാസിച്ചിരുന്നു. ലോഭേർഷ്യാദികളായ ദുഃസ്വഭാവമുള്ളവർക്ക്‌ വിദ്യാർഥികളായി സ്ഥാനം ലഭിച്ചിരുന്നില്ല. ബ്രഹ്മചര്യം നിർബന്ധമായിരുന്നു. സുമുഹൂർത്തത്തിൽ ശാസ്‌ത്രനിയമത്തിന്‌ വശംവദരായി വൈദ്യശാസ്‌ത്രം കൈകാര്യം ചെയ്‌തുകൊള്ളാമെന്ന്‌ വിദ്യാർഥിയെക്കൊണ്ട്‌ അഗ്നിസാക്ഷികമായി സത്യം ചെയ്യിക്കയും വൈദ്യവിദ്യാഭ്യാസത്തിനുള്ള അർഹത ആറുമാസം കൂടെത്താമസിപ്പിച്ചു പരീക്ഷിക്കുകയും ചെയ്‌തശേഷം മാത്രമാണ്‌ ഗുരു വൈദ്യോപദേശം നല്‌കിയിരുന്നത്‌. ഗുരുഗൃഹത്തിൽ ഒരംഗത്തെപ്പോലെ ഒഴിവുസമയങ്ങളിൽ ഗാർഹികജോലികളിൽ സഹായിച്ചും മറ്റുസമയങ്ങളിൽ വൈദ്യവിദ്യ അഭ്യസിച്ചും അനേകം വർഷങ്ങള്‍ വിദ്യാർഥിയായി ജീവിതം നയിക്കേണ്ടിയിരുന്നു. പദ്യങ്ങളെല്ലാം നല്ലപോലെ ഹൃദിസ്ഥമാക്കിയ ശേഷമായിരുന്നു അർഥാനുസന്ധാനത്തിലേക്കുള്ള പ്രവേശനം. "ഏകം ശാസ്‌ത്രമധീയാനൊ ന വിദ്യാത്‌ ശാസ്‌ത്രനിശ്ചയം തസ്‌മാത്‌ ബഹുശ്രുതഃ ശാസ്‌ത്രം വിജാനീയാത്‌ ചികിത്സകഃ' എന്ന സുശ്രുതവചനപ്രകാരം വൈദ്യ വിദ്യാർഥികള്‍ മറ്റുള്ള ശാസ്‌ത്രഗ്രന്ഥങ്ങളിലും പ്രാവീണ്യം സമ്പാദിക്കണമെന്നായിരുന്നു അന്നത്തെ നിശ്ചയം. ശാസ്‌ത്രജ്ഞാനത്തോടൊപ്പം പ്രായോഗികപരിചയവും നിർബന്ധമായിരുന്നു. ശിക്ഷണകാലമത്രയും ഔഷധങ്ങളെ തിരിച്ചറിയുക, ഔഷധനിർമാണം മനസ്സിലാക്കുക, രോഗികളെ പരിശോധിച്ച്‌ രോഗനിർണയനം ചെയ്യുക, ചികിത്സ നിർദേശിക്കുക എന്നു തുടങ്ങി എല്ലാ പ്രായോഗികപരിശീലനങ്ങളും ഗുരുകുലത്തിൽവച്ചുതന്നെ സമ്പാദിപ്പിച്ചിരുന്നു. നിർദിഷ്‌ടകാലം വൈദ്യവിദ്യാഭ്യാസം നേടിയശേഷം ശാസ്‌ത്രജ്ഞാനവും പ്രായോഗിക പരിചയവും വേണ്ടതുപോലെ ഉണ്ടായിട്ടുണ്ടെന്ന്‌ ഗുരുവിന്‌ പരിപൂർണബോധ്യം വന്നാൽ മാത്രമേ സ്വന്തമായി ചികിത്സിക്കാനുള്ള അനുവാദം നല്‌കിയിരുന്നുള്ളൂ.

ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലൂടെ യൂറോപ്യൻമാർ ഇവിടുത്തെ അമൂല്ല്യമായ ഒൌഷധ സസ്യങ്ങളെ വരും തലമുറയ്ക്കായി പകർന്നു നൽകാൻ ശ്രമം നടത്തി.ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തിനായും വിദ്യാഭ്യാസ പുരോഗതിക്കായും കേരള സർക്കാരും കേന്ദ്ര സർക്കാരും നിസ്തുല സംഭാവന നൽകി വരുന്നു.


No comments:

Post a Comment