അരുണിമ .എൻ.എസ്,
ജി.എച്ച്.എസ്,നാരങ്ങാനം.
അദ്ധ്യാപകൻ : ഇരുട്ടിനെ ഇല്ലാതാക്കുന്നവൻ
സെപ്റ്റംബർ 5 ,അദ്ധ്യാപകദിനം.മുൻ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണൻെറ ജന്മദിനമാണ് രാജ്യത്ത് അദ്ധ്യാപകദിനമായി ആചരിക്കുന്നത്.ദാർശനിക ചിന്തകനും, തത്ത്വചിന്തകനുമെല്ലാമായ ഡോ.എസ്.രാധാകൃഷ്ണൻ പ്രഗത്ഭനായ അദ്ധ്യാപകൻ കൂടിയായിരുന്നു.വിദ്യാഭ്യാസത്തെക്കുറിച്ച് ഉൾക്കാഴ്ച ഉണ്ടായിരുന്ന അദ്ദേഹം അദ്ധ്യാപക വൃത്തിക്ക് മഹത്വവും ആത്മാവിഷ്കാരവും നൽകി.
നവസമൂഹ നിർമ്മിതിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പദം അദ്ധ്യാപകൻ എന്നാണ്.ഒരു വ്യക്തിയെ അവൻെറ പൂർണ്ണതയിൽ എത്തിക്കുന്നത്,അവൻ ആരാണെന്ന് മനസ്സിലാക്കികൊടുക്കുന്നത് അദ്ധ്യാപകനാണ്.ഗുരു എന്ന വാക്കിൻെറ അർത്ഥം ഇരുട്ടിനെ ഇല്ലാതാക്കുന്നവൻ എന്നാണ്.അജ്ഞാനമാകുന്ന ഇരുട്ടിനെ ഇല്ലാതാക്കുന്നത് ഗുരുവാണ്.അദ്ധ്യാപകൻ ദൈവതുല്യനാണ്.അദ്ധ്യാപകരെ ബഹുമാനിക്കണം.അദ്ധ്യാപകദിനത്തിൽ മാത്രമല്ല എല്ലായിപ്പോഴും നമ്മൾ അവരെ സ്മരിക്കണം.നമ്മുടെ കണ്ണുതുറപ്പിക്കുന്നത് അവരാണ്.ലോകത്തിലെ ഏറ്റവും മഹത്വമേറിയ ജോലി അദ്ധ്യാപനമായിട്ടാണ് എനിക്ക് തോന്നുന്നത്.കാരണം,മറ്റു ജോലികൽ നമ്മൾ എന്താണെങ്കിലും നമ്മെ നമ്മുടെ ലക്ഷ്യത്തിലെത്താൻ ഒരു അദ്ധ്യാപകൻ അനിവാര്യമാണ്.
��
ReplyDeleteAn article about teachers' day of India.Birthday of Dr.S.Radhakrishnan,former president of India is obeserved as national teachers' day in India.this artcle is written by Arunima.NS.she is a 10th class student Govt.High School,Naranganam in Pathanamthitta of Kerala.
Delete