Tuesday, September 29, 2020

ഇന്ന് ലോക ഹൃദയദിനം

 ഇന്ന് സെപ്റ്റംബർ 29 ലോക ഹൃദയദിനമായി ആചരിക്കുന്നു.ലോകത്ത് ഹൃദ്രോഗം അനുദിനം വർദ്ധിക്കുന്നതായാണ് കാണുന്നത്.മരണകാരണമാകുന്ന പ്രധാന ഹൃദ്രോഹം ഹാർട്ട് അറ്റാക്കാണ്.ഹൃദയ പേശികളിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ കൊഴുപ്പടിയുകയോ രക്തം കട്ടപിടിച്ച് തടസ്സമുണ്ടാകുകയോ ചെയ്യുമ്പോൾ വേണ്ടത്ര  രക്തവും പ്രാണവായുവും ലഭിക്കാതെ ഹൃദയപേശികളുടെ പ്രവർത്തനം മന്ദീഭവിക്കുന്നു.ഒരു പക്ഷേ, ഹൃദയ പേശികൾ പ്രവർത്തിക്കാതെ ആകും. ഈ അവസ്ഥയാണ് ഹൃദയാഘാതം.കാർഡിയോമയോപ്പതി,മയേകാർഡൈറ്റിസ്,ഹൃദയ വാൽവുകൾക്കുണ്ടാകുന്ന തകരാറുകൾ തുടങ്ങിയ രോഗങ്ങളും ഹൃദയത്തെ ബാധിക്കാറുണ്ട്.

ഹൃദയാഘാതം വന്നവർക്ക് ചികത്സ എത്രയും വേഗം ലഭിച്ചാൽ ഹൃദയസ്തഭനം വരാതെ  രക്ഷപെടാനാകും.എണ്ണയിൽ വറുത്ത ഭക്ഷണങ്ങളും,മാംസ ഭക്ഷണങ്ങളും ഹൃദയാരോഗ്യത്തിന് നല്ലതല്ല.മദ്യപാനം,പുകവലി എന്നീ ദുശീലങ്ങളും നന്നല്ല.ശരിയായ ഭക്ഷണ ശീലങ്ങളും ,വ്യായാമവും ഹൃദ്രോഗം വരാതെയിരിക്കാൻ സഹായിക്കും.സർക്കാരുകളും ,ലോകാരോഗ്യ സംഘടനയും ഒട്ടേറെ പദ്ധതികൾ ഹൃദയാരോഗ്യത്തിന് സഹായകരമായി നടപ്പാക്കി വരുന്നു.💓💓💓💓💓

No comments:

Post a Comment