Monday, September 28, 2020

പൌരത്വം( CITIZENSHIP )

പൌരത്വത്തെക്കുറിച്ച് ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിൽ അഭിപ്രായപ്പെട്ടത് -"ഒരു രാഷ്ട്രത്തിൻ്റെ നിയമനിർമ്മാണ നടപടികളിലും നീതി നിർവ്വഹണത്തിലും പങ്കെടുക്കാൻ അധികാരമുള്ള ഏതൊരു വ്യക്തിയെയും പൌരൻ എന്ന് വിളിക്കാം".ഒരു രാജ്യത്തെ പൂർണ്ണവും തുല്യവുമായ അംഗത്വം അറിയപ്പെടുന്നത് പൌരത്വം.ഇന്ത്യൻ ഭരണഘടനയുടെ 5 മുതൽ 11 വരെയുള്ള ആർട്ടിക്കിളിൽ ആണ് പൌരത്വത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.ഏക പൌരത്വമാണ് ഇന്ത്യ വിഭാവനം ചെയ്യുന്നത്.

ഏകപൌരത്വം എന്ന ആശയം ഇന്ത്യ കടം കൊണ്ടത് ബ്രിട്ടനിൽ നിന്നാണ്.ഒരു വിദേശിക്ക് 7 വർഷം ഇന്ത്യയിൽ തുടച്ചയായി താമസിച്ച ശേഷം ഇന്ത്യൻ പൌരത്വത്തിന് അപേക്ഷിക്കാം.ഇന്ത്യൻ പൌരത്വം മൂന്ന് രീതിയിൽ നഷ്ടപ്പെടാം.അവ പരിത്യാഗം,നിർത്തലാക്കൽ,പൌരത്വാപഹരണം എന്നിവയാണ്.പൌരത്വ ഭേദഗതി -2019 അനുസരിച്ച് ഇന്ത്യൻ പൌരത്വം ലഭിക്കാൻ 5 വർഷം താമസിച്ചാൽ മതിയാകും. 

No comments:

Post a Comment