Wednesday, October 14, 2020

കുടുംബവും പൌരബോധവും

 പൌരബോധം വളത്തിയെടുക്കുന്നതിൽ കുടുംബം നിർമ്മായക പങ്കുവഹിക്കുന്നു.കുടുംബത്തിൽ നിന്നാണ് പല നല്ല കാര്യങ്ങളും പഠിക്കുന്നത്.കുടുംബത്തിൽ നിന്നുള്ള പ്രചോദനവും പ്രോത്സാഹനവും ഉന്നതമായ പൌരബോധം വളർത്തും.

മുതിർന്നവരെ ബഹുമാനിക്കാനും സമൂഹസേവനത്തിലേർപ്പെടാനും പല നല്ല കാര്യങ്ങളും പഠിക്കുന്നത് പ്രാഥമിക സ്ഥാപനങ്ങളായ കുടുംബങ്ങളിൽ നിന്നാണ്.ഓരോ വ്യക്തിയും കുടുംബത്തിനു വേണ്ടിയും കുടുംബം സമൂഹത്തിനു വേണ്ടിയാണെന്ന ബോധ്യം കുടുംബാന്തരീക്ഷത്തിൽ വളർത്തിയെടുക്കാൻ  കഴിയണം.അക്കാര്യത്തിൽ രക്ഷകർത്താക്കൾക്കും മുതിർന്ന അംഗങ്ങൾക്കും നിർണ്ണായക പങ്കു വഹിക്കാനാകും.

No comments:

Post a Comment