Saturday, October 3, 2020

സാധാരണക്കാരനിൽ നിന്നും ഹെർബോളജിസ്റ്റിലേക്ക്

 പത്തനംതിട്ട:ജെ.സി ബോസ് പ്രശസ്തനായത് സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് തെളിയിച്ചാണെങ്കിൽ കൊടുമൺ ഇടത്തിട്ടയിലെ വി.ജി.ഭാസ്കരൻ ശ്രദ്ധേയനാകുന്നത് ഔഷധ സസ്യങ്ങളെ കണ്ടെത്തുന്നതിലൂടെയാണ്. ഇദ്ദേഹമാണ് കാട്ടുവള്ളിയായി കരുതിപോന്നിരുന്ന വള്ളികറ്റടിയുടെ ഔഷധഗുണം തിരിച്ചറിഞ്ഞത്.ഇത് അപൂർവ്വ ഔഷധ സസ്യം കൂടിയാണ്. ഇത് ആയുർവ്വേദ ചികിത്സരംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കും.ഈ സസ്യത്തിൻ്റെ വേരിനാണ് ഔഷധഗുണം. വീഴ്ചയിലും മറ്റും ഗുരുതര ക്ഷതമേറ്റവർ ഈ പച്ചമരുന്ന് ഉപയോഗിക്കുന്നത് അത്ഭുത മാറ്റം ഉണ്ടാക്കും.നിരവധിപേർ ഈ പച്ചമരുന്ന് ഉപയോഗിച്ച് രോഗ സൌഖ്യം നേടിയിട്ടുണ്ട്.ഇദ്ദേഹം കണ്ടെത്തിയ മറ്റൊരു പച്ചമരുന്നാണ് നീർവെണ്ണിൽ.ഇത് മഞ്ഞപിത്തത്തിന് പ്രതിവിധിയായി ഉപയോഗിക്കുന്നു.

അപൂർവ്വ ഔഷധ സസ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.ഒട്ടേറെ പച്ചമരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് അഗാധമായ അറിവ് ഇദ്ദേഹത്തിനുണ്ട്.ഇദ്ദേഹത്തിൻ്റെ കണ്ടെത്തലുകൾ സർക്കാരിൻ്റെ ശ്രദ്ധയിൽ പതിഞ്ഞിട്ടുണ്ട്.ഇദ്ദേഹത്തിൻ്റെ മൊബൈൽ നമ്പർ : 94 96 71 67 93.



No comments:

Post a Comment