കേന്ദ്ര ഭക്ഷൃ മന്ത്രിയും ലോക ജനശക്തി പാർട്ടി (എൽ.ജെ.പി) നേതാവുമായ രാം വിലാസ് പാസ്വാൻ അന്തരിച്ചു.അദ്ദേഹത്തിന് 74 വയസ്സായിരുന്നു.അഞ്ചു പതിറ്റാണ്ടുകളായി ബീഹാർ രാഷ്ട്രിയത്തിലും ദേശീയ രാഷ്ട്രീയത്തിലുമായി സജീവമായിരുന്നു.1989 വി.പി.സിങ്ങ് മന്ത്രി സഭ മുതൽ മിക്ക മന്ത്രി സഭകളിലും സ്ഥാനം നേടിയെടുത്തു.ബിരുദാനന്തര ബിരുദവും , നിയമ ബിരുദവും പൂർത്തിയാക്കിയ അദ്ദേഹം ബീഹാർ സിവിൽ സർവ്വീസ് പരീക്ഷ പാസായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി നിയമനം നേടി.എന്നാൽ പാർശ്വവത്കരിക്കപ്പെട്ടവർക്കായി രാഷ്ട്രിയത്തിൽ ഇറങ്ങി.
സംയുക്ത സോഷൃലിസ്റ്റ് പാർട്ടിയിലൂടെ 1969-ൽ ബീഹാർ നിയമ സഭയിൽ എത്തി.ജയപ്രകാശ് നാരായണനിൽ ആകൃഷ്ടനായി 1974-ൽ ലോക് ദളിലേക്ക് മാറി.പിന്നീട് ജനതാ പാർട്ടിയിലെത്തി.1977-ൽ അഞ്ചു ലക്ഷം വോട്ടു നേടി ഹാജിപുര മണ്ഡലത്തിൽ നിന്ന് ലോക് സഭയിലെത്തി.2000 -ൽ എൽ.ജെ.പിക്കു രൂപം നൽകി.
No comments:
Post a Comment